Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Wednesday, October 6, 2010

ഇന്‍ക്രെഡിബിള്‍ ഇന്ത്യ !!!!!!!

ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നത്‌ അര്‍ഥമില്ലാത്ത പരസ്യവിശേഷണമല്ല. ജീവിതം പോലെതന്നെ പ്രവചനാതീതമാണ്‌ ഇവിടത്തെ കാര്യങ്ങള്‍. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കില്ലെന്നാണു തലേന്നു വരെ കേട്ടത്‌. നടന്നപ്പോള്‍ അതു മഹാഭാരതീയമായി.

കല്‍മാഡിയെ ക്രൂശിക്കണമെന്ന്‌ ആക്രോശിച്ചവര്‍ അദ്ദേഹത്തെ സ്‌തുതിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നു. അന്ത്യവിധിക്കുവേണ്ടിയെന്ന പോലെയാണ്‌ അയോധ്യാവിധിക്കുവേണ്ടി എല്ലാവരും കാത്തിരുന്നത്‌. രാജ്യം നെടുകെ പിളരുമെന്നാണു സര്‍ക്കാരും മാധ്യമങ്ങളും പേടിപ്പിച്ചത്‌. പക്ഷേ എവിടെയും ഒന്നും സംഭവിച്ചില്ല. വിധിക്കുന്നവര്‍ വിധിക്കട്ടെ എന്ന നിസംഗതയായിരുന്നു ജനത്തിന്‌. അസാധ്യമായതൊന്നുമില്ലെന്ന്‌ ഒരാഴ്‌ചയ്‌ക്കകം രണ്ടു പ്രാവശ്യം നമ്മള്‍ തെളിയിച്ചു. ഇതാണിന്ത്യ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'.

വിവാദങ്ങളുടെ നാടാണിന്ത്യ. വര്‍ത്തമാനത്തിലൂടെ വിവാദങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തുകയെന്നതു നമ്മുടെ ദേശീയവിനോദമാണ്‌. അമര്‍ത്യാ സെന്‍ എഴുതിയ പുസ്‌തകത്തിന്റെ പേരുതന്നെ ദ ആര്‍ഗ്യുമെന്റേറ്റീവ്‌ ഇന്ത്യന്‍ എന്നാണ്‌. വിവാദം തുടങ്ങുന്നതും ഒടുങ്ങുന്നതും എങ്ങനെയെന്നറിയില്ല. തുടങ്ങുന്നതിനെല്ലാം അവസാനമുണ്ടെന്നതിനാല്‍ വിവാദങ്ങളും എപ്പോഴെങ്കിലും അവസാനിക്കുമെന്നു നമുക്കറിയാം.

ലോട്ടറിവിവാദം കത്തിപ്പടര്‍ന്ന വഴികള്‍ തോമസ്‌ ഐസക്കിനു പുസ്‌തകരൂപത്തില്‍ രേഖപ്പെടുത്തേണ്ടി വന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ യു.ഡി.എഫും. വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന രാഷ്‌ട്രീയചൂതാട്ടം തുറന്നുകാട്ടുന്ന പുസ്‌തകമെന്നാണു പ്രസാധകര്‍ അവകാശപ്പെടുന്നത്‌. ധനമന്ത്രിയുടെ അനൗദ്യോഗിക ധവളപത്രം. ലോട്ടറി ടിക്കറ്റ്‌ പോലെ പുസ്‌തകം വിറ്റു. ഒരു മാസത്തിനകം മൂന്നു പതിപ്പുകള്‍; ഇരുപതിനായിരം കോപ്പി. കാറ്റുള്ളപ്പോള്‍ പായ വിടര്‍ത്തണമെന്ന യാനതത്വം ഐസക്കിനറിയാം.

പൊടുന്നനെ കാറ്റിന്റെ ഗതി മാറി. വിവാദം ഏതു കടവിലെത്തുമെന്നു പറയാന്‍ കഴിയാത്ത അവസ്‌ഥയായി. ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടമെന്നാണ്‌ ഐസക്കിന്റെ പുസ്‌തകത്തിന്റെ പേര്‌. ചൂതില്‍ എല്ലാം പോയവരെപ്പോലെയാണു കോണ്‍ഗ്രസുകാര്‍ വിലപിക്കുന്നത്‌. ലോട്ടറിയടിച്ചുവെന്നു തെറ്റിധരിപ്പിക്കപ്പെട്ട ഇന്നസെന്റിനെപ്പോലെയായിരുന്നു ചെന്നിത്തലയും ചാണ്ടിയും ഐസക്കിനെതിരേ അമ്പരപ്പിക്കുന്ന ആക്രമണം നടത്തിയത്‌. എന്തൊരു കിലുക്കമായിരുന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ലോട്ടറി വിവാദത്തിനുള്ള വേദിയാക്കാന്‍ തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെയാണ്‌ അടിച്ചുവെന്നു കേട്ടതു ബമ്പര്‍ ആയിരുന്നില്ലെന്ന തിരിച്ചറിവു കോണ്‍ഗ്രസുകാര്‍ക്കുണ്ടായത്‌. അതോടെ തോമസ്‌ ഐസക്കിനു നാലാം പതിപ്പിനുള്ള സാധ്യതയും കോണ്‍ഗ്രസുകാര്‍ക്കു നാലു വോട്ടിനുള്ള പ്രതീക്ഷയും ഇല്ലാതായി.

അഭിഷേക്‌ സിംഗ്‌വിയുടെ വരവാണു കാര്യമാകെ കുഴപ്പത്തിലാക്കിയത്‌. ഡല്‍ഹിയില്‍നിന്ന്‌ ഒരേ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇത്ര അപകടം പിടിച്ച പണിക്കാണു സിംഗ്‌വി കേരളത്തിലേക്കു വരുന്നതെന്നു രമേശ്‌ ചെന്നിത്തലയും പി.ടി. തോമസും അറിഞ്ഞിരുന്നില്ല. അറിഞ്ഞിട്ടും കാര്യമില്ല. കാരണം ഫീസ്‌ വാങ്ങിയ വക്കീല്‍ വാദിക്കാനാണു വരുന്നത്‌. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ വാദിച്ചതോടെ കോണ്‍ഗ്രസുകാര്‍ ശ്രമപ്പെട്ടു പടുത്തുയര്‍ത്തിയതു കേവലം ചീട്ടുകൊട്ടാരമായിരുന്നുവെന്നു ജനങ്ങള്‍ക്കു മനസിലായി.

അനാവശ്യമായ ആക്ഷേപത്തിനു കിട്ടുന്ന സ്വാഭാവികമായ തിരിച്ചടിയാണിത്‌. ലോട്ടറി മാഫിയയ്‌ക്കുവേണ്ടി ആദ്യം ഹാജരായിരുന്നതു പി. ചിദംബരമാണ്‌. അദ്ദേഹം ധനമന്ത്രിയായപ്പോള്‍ സ്വന്തം കക്ഷിക്കുവേണ്ടി നിയമത്തില്‍ ഭേദഗതി വരുത്തി. വക്കാലത്ത്‌ ഭാര്യയുടെ പേരിലാക്കി. കോടതിയില്‍ നേടാന്‍ കഴിയാതിരുന്നത്‌ ധനമന്ത്രാലയത്തില്‍നിന്ന്‌ അവര്‍ അനായാസം നേടി. രാഷ്‌ട്രീയസദാചാരത്തിനു നിരക്കാത്ത കാര്യങ്ങളാണു ലോട്ടറി മാഫിയയുമായുള്ള വേഴ്‌ചയില്‍ ചിദംബരം ചെയ്‌തിട്ടുള്ളത്‌.

സിംഗ്‌വിയെ കിട്ടുന്നതിന്‌ ഐസക്കിന്റെ സഹായം മാര്‍ട്ടിനു വേണ്ട. കാശ്‌ കിട്ടിയാല്‍ ഏതു കേസും വാദിക്കുന്നയാളാണു സിംഗ്‌വി. യൂണിയന്‍ കാര്‍ബൈഡിനുവേണ്ടി കോടതിയിലും ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കുവേണ്ടി ഏ.ഐ.സി.സി. ആസ്‌ഥാനത്തും വാദിക്കുന്നയാളാണ്‌ അദ്ദേഹം. അതുകൊണ്ട്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ അസൗകര്യമാകുമോ എന്ന ആലോചന ഫീസ്‌ വാങ്ങുമ്പോള്‍ അദ്ദേഹത്തെ അലട്ടിയിട്ടുണ്ടാവില്ല. കോടതി കഴിഞ്ഞ്‌ ഏതെങ്കിലും പൊതുയോഗത്തില്‍ ലോട്ടറിക്കെതിരേ പ്രസംഗിക്കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹം അതും ചെയ്യുമായിരുന്നു.

സിംഗ്‌വിയുടെ വരവിലെ വകതിരിവില്ലായ്‌മ ജനത്തിനു ബോധ്യമായത്‌ കോണ്‍ഗ്രസുകാരുടെ വിലാപവും പ്രതിഷേധവും കേട്ടപ്പോഴാണ്‌. വക്കീല്‍ വക്കീലിന്റെ പണി ചെയ്‌തു എന്ന മട്ടില്‍ കാര്യത്തെ അവര്‍ നിസാരമായി കണ്ടിരുന്നുവെങ്കില്‍ തോമസ്‌ ഐസക്കിനു പണി കൂടുമായിരുന്നു. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എം.പിയാണു പി.ടി. തോമസ്‌. അദ്ദേഹത്തിനു രാജ്യസഭാംഗവും എ.ഐ.സി.സി. വക്‌താവുമായ സിംഗ്‌വിയെ പരിചയമില്ലെന്ന നാട്യം കാര്‍ട്ടൂണിസ്‌റ്റുകള്‍ക്കു രസകരമായ വിഷയമായി. പതറുമ്പോള്‍ പലതും പറയും. യുക്‌തിഭംഗം നിലപാടുകളിലെ വിശ്വസനീയത ഇല്ലാതാക്കും.

പരിണതപ്രജ്‌ഞനായ സിംഗ്‌വി പലതും പറഞ്ഞു കാര്യങ്ങള്‍ വഷളാക്കി. ഭൂട്ടാന്‍ ഗവണ്‍മെന്റിനുവേണ്ടിയാണു താന്‍ കോടതിയില്‍ ഹാജരായതെന്ന സിംഗ്‌വിയുടെ പ്രസ്‌താവന ഔദ്യോഗികമായി നിഷേധിക്കപ്പെട്ടു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ സിംഗ്‌വി കക്ഷിയുമായി നേരിട്ട്‌ ബന്ധപ്പെട്ടല്ല കോടതിയിലെത്തുന്നത്‌. കക്ഷിയുടെ അഭിഭാഷകനാണു കേസ്‌ വാദിക്കുന്നതിനുവേണ്ടി സീനിയര്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നത്‌. അത്‌ ഒരു തരം അഡ്‌ഹോക്‌ ഏര്‍പ്പാടാണ്‌.

ദിവസക്കൂലിക്കാരാണു സീനിയര്‍ അഭിഭാഷകര്‍. അവര്‍ക്കു വക്കാലത്തില്ല. ഇല്ലാത്ത വക്കാലത്ത്‌ സിംഗ്‌വി ഉപേക്ഷിച്ചുവെന്നാണു കോണ്‍ഗ്രസുകാര്‍ സമാശ്വാസമായി പറഞ്ഞത്‌. കാശ്‌ വാങ്ങി അദ്ദേഹം കോടതിയിലെത്തി; വാദം പൂര്‍ത്തിയാക്കി മടങ്ങി. വാദിച്ചതു ജഡ്‌ജിയുടെ മനസിലും നോട്ട്‌ബുക്കിലുമുണ്ട്‌. അതു പിന്‍വലിക്കാന്‍ സിംഗ്‌വിക്കാവില്ല.

അഭിഷേക്‌ സിംഗ്‌വിയും ഞാനും സഹപാഠികളാണ്‌. അമേരിക്കയിലെ യേല്‍ സര്‍വകലാകാലയില്‍ നടന്ന പാര്‍ലമെന്ററി ലീഡര്‍ഷിപ്‌ പ്രോഗ്രാമിലാണു ഞങ്ങള്‍ ഒരുമിച്ച്‌ പങ്കെടുത്തത്‌. ഒരാഴ്‌ച ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആ ദിവസങ്ങളുടെ ഓര്‍മ പുതുക്കാന്‍ ഈയിടെ ഞങ്ങള്‍ കുറേ പേര്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഒത്തുകൂടി. ഈ പരിചയത്തില്‍നിന്ന്‌ ഒരു കാര്യം എനിക്കറിയാം 'ഈ രാജസ്‌ഥാനി ജിനന്‍ മദ്യപിക്കുകയോ മാംസം കഴിക്കുകയോ ചെയ്യില്ല'. പക്ഷേ ഹോട്ടല്‍ ബില്ലിന്റെ അടിസ്‌ഥാനത്തില്‍ പത്രങ്ങളും കാര്‍ട്ടൂണിസ്‌റ്റുകളും ചേര്‍ന്ന്‌ അദ്ദേഹത്തെ നല്ല മദ്യപാനിയാക്കി. നല്ല ആതിഥേയര്‍ക്ക്‌ ഇങ്ങനെയും ചില അബദ്ധങ്ങള്‍ സംഭവിക്കും.

താത്‌പര്യങ്ങളുടെ ഇടര്‍ച്ച ഒഴിവാക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. സര്‍ക്കാരിന്റെ ആനുകൂല്യം സ്വീകരിക്കുന്ന പദവികള്‍ ജനപ്രതിനിധികള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നത്‌ ഇക്കാരണത്താലാണ്‌. കോണ്‍ഗ്രസിന്റെ ഔദ്യോഗികവക്‌താവായ സിംഗ്‌വി നിയന്ത്രണരേഖ ഭേദിച്ചു.

ലോട്ടറിയെക്കുറിച്ച്‌ കോണ്‍ഗ്രസിന്റെ നിലപാട്‌ വ്യക്‌തമാക്കേണ്ടതായ സാഹചര്യമുണ്ടായാല്‍ സിംഗ്‌വി എന്തു ചെയ്യും? ഒരു പക്ഷേ, തോമസ്‌ ഐസക്‌ ആരോപിക്കുന്നതുപോലെ, ലോട്ടറി മാഫിയയോടുള്ള കോണ്‍ഗ്രസിന്റെയും സിംഗ്‌വിയുടെയും നിലപാട്‌ ഒന്നുതന്നെ ആയിരിക്കാം. ഏതായാലും പ്രചാരണമധ്യേ ഇപ്രകാരം പാലം വലിച്ച്‌ സിംഗ്‌വി കോണ്‍ഗ്രസുകാരെ വെള്ളത്തിലാക്കരുതായിരുന്നു.

ലേഖകൻ: സെബാസ്റ്റ്യൻ പോൾ
മംഗളം ദിനപ്പത്രത്തിലെ പ്രഥമദ്രുഷ്ട്യാ പംക്തി

Tuesday, September 28, 2010

കരുണാകരക്കാലം-ആന്റണിക്കാലം-ചാണ്ടിക്കാലം-അക്കാലം ഇക്കാലം

ഓർമ്മയുണ്ടോ ദിവസം 3-5 മണിക്കൂർ പവർക്കട്ടുണ്ടായിരുന്ന കരുണാകരക്കാലം;


മുത്തങ്ങയിൽ ആദിവാസികൾക്കു വെടിയുണ്ട നൽകിയ-
മുത്തങ്ങ വെടിവയ്പ്പ്(കടപ്പാട്: ഷാജി പട്ടണം)
നമ്മളോടു മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ ആന്റണിക്കാലം; 


ട്രഷറികൾക്കുള്ളിൽ പട്ടി പെറ്റുകിടന്നിരുന്ന ചാണ്ടിക്കാലം.

Friday, September 24, 2010

കൌണ്ടർ പോയിന്റ് -വിവാദങ്ങൾക്കപ്പുറം
                വിവാദങ്ങൾക്കു പഞ്ഞമില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു ഭരണാധികാരി സംവാദത്തിനു തയാറാകുമെങ്കിൽ.....അത് നമുക്കു സ്വാഗതം ചെയ്യാം..കാരണം സംവാദങ്ങൾ വിവാദങ്ങളെപ്പോലെ അല്ല അത് ചോദ്യങ്ങൾ ഉയർത്തുക മാത്രമല്ല അതിനു മറുപടി നൽകാൻ കൂടിയുള്ള ബാധ്യത ഉയർത്തുന്നു..
                  ഇവിടെ ഡോ.തോമസ് ഐസക്ക് ഒരു പുതിയ വഴി തുറന്നിടുന്നു...ഭാവിയിലും ഉണ്ടാകുന്ന വിവാദങ്ങൾ പ്രൊഡക്ടീവ് ആയ സംവാദമാക്കുവാനായി.... 
കൌണ്ടർ പോയിന്റ് സൈറ്റിൽ എത്തുവാൻ ഇവിടെ ക്ലിക്കാം
അല്ലെങ്കിൽ www.counterpoint.in സന്ദർശിക്കാം.


-മന്ത്രിക്ക് മാനവന്റെ അഭിനന്ദനങ്ങൾSunday, September 19, 2010

വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്

വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്                                             മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി കോഴിക്കോട് വച്ച് 2010 ഒക്ടോബർ 10ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ വിക്കിപഠനശിബിരം നടത്തുന്നു

വിശദാംശങ്ങൾ

കേരളത്തിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2010 ഒക്ടോബർ 10, ഞായറാഴ്ച
 • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.


കാര്യപരിപാടികൾ

 • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
 • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
 • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
         

സ്ഥലം: സെമിനാർ ഹാൾ, സെന്റ് ജോസഫ് കോളേജ്, കോഴിക്കോട്
വിലാസം
സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്
മെഡിക്കൽ കോളേജ് ജംങ്ഷൻ, കോഴിക്കോട്, കേരളം.
പിൻ‌കോഡ് : 673 008


എത്തിച്ചേരാൻ

ദേവഗിരി കോളേജ് ഗൂഗിൾ മാപ്പിൽ
ലളിതമായ മാർഗം : കോഴിക്കോട് നഗരമധ്യത്തിലുള്ള പുതിയ ബസ്സ്‌ സ്റ്റാൻഡിൽ ഇറങ്ങി, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഏതെങ്കിലും ബസ്സിൽ കയറുക(ടിക്കറ്റ്‌ ചാർജ് നാലര രൂപ). മെഡിക്കൽ കോളേജ് സർക്കിളിൽ ബസ്സിറങ്ങുക.മെഡിക്കൽ കോളേജ് സർക്കിളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് ദേവഗിരി കോളേജ് സ്ഥിതി ചെയ്യുന്നത്.കാൽനടയായോ, ഓട്ടോറിക്ഷയിലോ ഇവിടെ എത്താവുന്നതാണ്.നേതൃത്വം

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ


പങ്കാളിത്തം


താല്പര്യമറിയിക്കേണ്ട വിധം

താല്പര്യമുള്ള ആർക്കും താഴെപ്പറയുന്ന ഏതു വിധേനയും താല്പര്യം അറിയിക്കാവുന്നതാണ്‌.
 1. വിക്കിയിൽ നേരിട്ട്:ഇവിടെ  പേരു ചേർക്കൂ. താങ്കൾ ഒരു വിക്കി ഉപയോക്താവല്ലെങ്കിൽ രജിസ്റ്റർ ചെയ്യുകയോ ഇവിടെ പേരിനോടൊപ്പം മെയിൽ ഐ.ഡി അഥവാ ഫോൺ നമ്പർ കൂടി ചേർക്കൂ.
 2. ഇ മെയിൽ വഴി:നേതൃത്വം കൊടുക്കുന്ന ആരുടെയെങ്കിലും ഇ മെയിലിൽ
 3. ഫോൺ മുഖേന:നേതൃത്വം കൊടുക്കുന്ന ആരെയെങ്കിലും ഫോണിൽ അറിയിക്കുക.
 • ഋഷി : 9995613762
 • ഹബീബ് : 9847104054
 • വിഷ്ണു : 9496470241

Thursday, September 9, 2010

ലോട്ടറി വിവാദവും-സംവാ‍ദവും പിന്നെ കിണറ്റിൽ വീണ നായയും.......

                                                    മനോരമയിലെ കൂലിയെഴുത്തുകാർ പുതിയ മുതലാളിയോടുള്ള വിധേയത്വം കാട്ടുന്നത് കൂടുതൽ കൂടുതൽ ഇടതുപക്ഷ വിരുദ്ധമായിക്കൊണ്ടാണ്.....ഈ കാൽ നക്കൽ വിപ്ലവത്തിന്റെ ഏറ്റവും പുതിയ ജാര സന്തതിയാണ് ലോട്ടറി വിവാദം. ഒന്നും ഇല്ലായ്മയിൽ നിന്നും വളർത്തിക്കൊണ്ട് വരുന്ന ഈ വിവാദം മനോരമയുടെ പ്രൊഫഷണൽ മികവു(?!!) കൂടികാട്ടിത്തരുന്നുണ്ട്....സഭയും കുഞ്ഞാലിക്കുട്ടിയും ചാണ്ടിയും മാണിക്കുഞ്ഞും അധികാരത്തിലെത്തുന്ന ആ സുവർണ്ണകാലത്തിനു വേണ്ടി ഇത്രകണ്ട് പ്രവർത്തിക്കുന്ന മനോരമ-വീരഭൂമി ആദിയായവ ഇല്ലായിരുന്നേൽ ഈ കോൺഗ്രസ്സ് ഇന്നു കേരളത്തിൽ ഉണ്ടാവുമായിരുന്നോ....
വിമർശനം നല്ലതാണ്, അത് കൊല്ലാനുള്ളതല്ലെങ്കിൽ...കേരളത്തിൽ വീരഭൂമി മുതൽ ജന്മഭൂമി വരെ ദീപിക മുതൽ തേജസ് വരെ ഒരുമിക്കുമ്പോൾ റ്റാർഗ്ഗെറ്റ് ചെയ്യപ്പെടുന്നവർക്ക് മറുപടി പറയാൻ അവസരമില്ലാതാകുന്നു.
പൊതു സംവാദത്തിൽനിന്ന് ഒളിച്ചോടി മാളത്തിലിരിക്കുന്നവർ ഭീരുക്കളാണ് ... 
 
പട്ടി കിണറ്റിൽ വീണതു പോലും ലൈവായി കാട്ടുന്നവർ ഏതുചോദ്യത്തിനും മറുപടി പറയാൻ തയ്യാറായി ജനങ്ങൾക്കു മുന്നിൽ എത്തിയ ഐസക്കിനെ(9-9-2010) പൂർണ്ണമായും അവഗണിച്ചു.  ഇതാണ് യഥാർത്ഥ മീഡിയാ ഫാഷിസം.
 
 "സംവാദത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ എഴുതി അയച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി വിവാദ വിഷയത്തില്‍ വകുപ്പ് മന്ത്രി തന്നെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിയപ്പോള്‍ അത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ പുതു ചരിത്രമായി. പലപ്പോഴും കൈയ്യടിയോടെയാണ് സദസ് മന്ത്രിയുടെ മറുപടിയെ എതിരേറ്റത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി താനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ആസ്പദമാക്കി ജനകീയ സംവാദത്തിന് തയ്യാറായത്.

സാമൂഹ്യ നീരീക്ഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന പാനലാണ് സംവാദം നിയന്ത്രിച്ചത്.പ്രമുഖ അഭിഭാഷകന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം അശോകന്‍, എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, കലാകൌമുദി റീജിയണല്‍ എഡിറ്റര്‍ എ സജീവന്‍, ഏഷ്യനെറ്റ് അസോസിയേറ്റ് എഡിറ്റര്‍ എന്‍ കെ രവീന്ദ്രന്‍, മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ആര്‍ മധുശങ്കര്‍, ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോന്‍ഡന്റ് കെ പ്രേമനാഥ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഷിദ, തുടങ്ങിയവരായിരുന്നു പാനല്‍ അംഗങ്ങള്‍. പാനല്‍ അംഗങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ചു.

ചാനലുകള്‍ക്കു മുന്നില്‍ വാതോരാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിയെയും സര്‍ക്കാറിനെയും സിപിഐ എമ്മിനെയും പ്രതികൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് സംവാദം ചുട്ടമറുപടിയായി. ലോട്ടറി മാഫിയകളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കുന്ന വാദമുഖങ്ങള്‍ നിരത്തി മന്ത്രി സംവാദത്തിന് തയ്യാറായപ്പോള്‍ കാര്യമായ ചോദ്യങ്ങള്‍ ചോദിക്കാനാവാതെ മാധ്യമ പ്രവര്‍ത്തകര്‍ പോലും നിശബ്ദരായി. ലോട്ടറി വിഷയത്തില്‍ പരമ്പര എഴുതിയവരുംസംവാദത്തില്‍ പങ്കെടുക്കാതെ തടിതപ്പി. സംവാദത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാക്കളും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായി. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടിയൂരാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലും അടക്കമുള്ളവര്‍ തയ്യാറായത്. സംവാദമല്ല നടപടിയാണ് വേണ്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ പ്രതിനിധി പങ്കെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വി ഡി സതീശന്‍ എംഎല്‍എ പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കിയ സൂചന.
അവസാനഘട്ടത്തില്‍ സതീശനും കാലുമാറി."
വാർത്ത : ദേശാഭിമാനി
ദേശാഭിമാനി വാർത്ത അതിഭാവുകത്വം നിറഞ്ഞതായിരുന്നുവെന്നു കരുതിയാൽതന്നെ  ആ സംവാദ പാനൽ ഒന്നു ശ്രദ്ധിക്കൂ അത് നിഷ്പക്ഷമാണെന്നു കരുതാമല്ലോ.
 
എന്നിട്ടും എന്തേ യു ഡി എഫ് ഒളിച്ചോടി?
എന്നിട്ടും എന്തേ മീഡിയ വാർത്ത തമസ്ക്കരിച്ചു?
 
അവിടെയാണ് മീഡിയ അജണ്ടകൾ വരുന്നത്.......സഭയും കുഞ്ഞാലിക്കുട്ടിയും ചാണ്ടിയും മാണിസാറും അധികാരത്തിലെത്തുന്ന  സുവർണ്ണകാലം മനസ്സിൽ കാണുന്നുണ്ട് പലരും...........
ഒരു ബദൽ മാധ്യമ പ്രവർത്തനം അനിവാര്യമാകുന്നു ഈ കാലഘട്ടത്തിൽ.....

മാമ്മൻ മാത്യവിനോട് ഐസക്കിനു പറയാനുള്ളത്
ഡോ. തോമസ് ഐസക്

'ധര്‍മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വി കെ എന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാളമനോരമ. തമസ്കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവും പയറ്റുന്നതാണ് ലോട്ടറിവിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍. അന്യസംസ്ഥാന ലോട്ടറിമാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറുവര്‍ഷത്തോളമായി കേന്ദ്രത്തിനുമുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാളമനോരമ ലോട്ടറിപരമ്പര എഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മപ്പെടുത്തലുകള്‍ ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചുനോക്കാനും കോയമ്പത്തൂര്‍- സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം മനോരമ അച്ചടിച്ചുവച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിച്ച കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷിസംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടെന്ന വസ്തുതയും മനോരമ തമസ്കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനുമുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന് അച്ചടിക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തും മനോരമയ്ക്കുണ്ടായില്ല. ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ "ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വി എസ്, പാര്‍ട്ടി പിന്തുണച്ചില്ല, വി എസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ നാലിലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍നിന്ന് 25 ലക്ഷമായും ബമ്പറിന് 17 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐ എം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോതവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റേറ്റ്മെന്റ് വേണമെന്നും നാലാംവകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കണമെന്നുമൊക്കെയുള്ള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്. നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പുകൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുള്ള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയല്‍ വന്നയുടനെതന്നെ ഇത് അംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രിവഴിതന്നെ അയക്കുകയും ചെയ്തു. ഈ നിര്‍ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാംവകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നതുതന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല. ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരളകൌമുദി കുടുംബത്തിലെ ഫ്ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നിന് പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ളാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്. "വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ലോട്ടറിക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. "സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്സില്‍ വിശദീകരണവും. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്ത് മുഖ്യമന്ത്രിതന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കമുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്. തങ്ങളുടെ വാര്‍ത്താവിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറിനിയമത്തെക്കുറിച്ച് സാമാന്യവിവരമുള്ളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശമുണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യംചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം. ഈ ഓര്‍ഡിനന്‍സ് വിവാദതിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുള്ള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടിക്രമം പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടിവരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്. പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കള്ളങ്ങള്‍ സൃഷ്ടിച്ച് ലാവ്ലിന്‍ കേസില്‍ പരമ്പര എഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുള്ള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുള്ളൂ, മടങ്ങിവരാനാകാത്തവിധം, അധഃപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണുപോയിരിക്കുന്നു. (ലോട്ടറിവിവാദം- മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍നിന്ന്)

Sunday, September 5, 2010

വീരഭൂമിയും മ‌‌‌നോരമയും മറ്റ് മാലാഖമാരും....

വീരന് കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ  മാധ്യമശ്രേഷ്ഠ അവാർഡ് ലഭിച്ചു.....
ഒരു പക്ഷെ ഒരുകാലത്ത് അന്തസ്സുറ്റ പത്രമായിരുന്ന മാതൃഭൂമിയെ വെറും വീരഭൂമിയാക്കിയതിനാവാം ഈ അവാർഡ്......പണ്ടൊക്കെ മാതൃഭൂമി പറഞ്ഞാൽ അതിൽ എന്തോ സത്യം കാണും എന്ന് കുറേപ്പേർ എങ്കിലും കരുതുമായിരുന്നു..ക്രൈം വാരികയുമായുള്ള ചങ്ങാത്തത്തിൽ എത്തിനിൽക്കുന്നു അവരുടെ ധാർമ്മിക അധപതനം...വിലകുറഞ്ഞ രാഷ്ട്രീയക്കാർ വ്യവസായിയായാൽ അതിലുപരി ഒരു പത്രമുടമയായാൽ എന്തു സംഭവിക്കുമോ അതേ ഇവിടേയും സംഭവിച്ചുള്ളൂ......

കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ (കെ3എ) മാധ്യമ ശ്രേഷ്ഠപുരസ്‌കാരം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് സമ്മാനിച്ചു.
ശനിയാഴ്ച മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ3എ പ്രസിഡന്റ് പി.ടി. എബ്രഹാമാണ് പുരസ്‌കാരം നല്‍കിയത്.വീരേന്ദ്രകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ വരവോടെ പത്രമാധ്യമങ്ങളും മാറി. എല്ലാ രംഗങ്ങളിലും പ്രൊഫഷണലിസം കാണാം. പരമ്പരാഗത സമീപനങ്ങള്‍ മാറി. വാര്‍ത്ത ശേഖരിക്കുമ്പോഴുണ്ടാകുന്ന മനുഷ്യബന്ധങ്ങള്‍, അതിന് ശേഷമുള്ള മാനുഷിക, സാമൂഹിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം വ്യത്യാസം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണലിസത്തിന് ഉദാഹരണം ആണു താഴെക്കാണുന്ന ചിത്രം.

Thursday, August 12, 2010

ഫ്രീ സോഫ്റ്റ്വെയര്‍ ശില്‍പ്പശാല ആഗസ്റ്റ് 13 മുതല്‍ 15 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍

DAKF(Democratice Alliance f Knowledge Freedom) സംഘടിപ്പിക്കുന്ന ഫ്രീ സോഫ്റ്റ്വെയര്‍ ശില്‍പ്പശാലയും കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ തുടങ്ങുവാനുള്ള ചര്‍ച്ചയും ആഗസ്റ്റ് 13 മുതല്‍ 15 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ചു നടക്കും. 3 ദിവസത്തെ ക്യാമ്പായി നടത്തുന്ന ക്യാമ്പില്‍ സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പരിശീലനമാഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. പരിശീലനം കൂടാതെ സെമിനാറുകള്‍, മലയാളം കംപ്യൂട്ടിങ്ങ് പരിശീലനം, ലിനക്സ് ഇന്‍സ്റ്റലേഷന്‍ ഫെസ്റ്റ് തുടങ്ങിയവയും ക്യാമ്പില്‍ ഉണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ അമര്‍ത്തുക.
ബന്ധപ്പെടുക
ജോസഫ് തോമസ് , DAKF സംസ്ഥാന കണ്‍വീനർ
Mob : +91-9447738369/Res : 04842792369Saturday, August 7, 2010

കണ്ടലും-രാഷ്ട്രീയവും!!

കടപ്പാട്: മിനി ടീച്ചർ

 10 രൂപ പാസ്സെടുത്ത് പാപ്പിനിശ്ശേരി കണ്ടൽ‌പ്പാർക്കിൽ പോകണമെന്നുണ്ടായിരുന്നു-സത്യമറിയാൻ, പക്ഷെ പൂട്ടിപ്പോയല്ലോ!!!
കണ്ടൽ പാർക്കിനെപ്പറ്റിയുള്ള വിവാ‍ദങ്ങൾക്കിടെ  മിനി ടീച്ചറുടെ ബ്ലോഗ് കണ്ടു. മാനവൻ യാതൊരു മുൻവിധികളും ഇല്ലാതെ-ഒരു തരത്തിലുമുള്ള അഭിപ്രായങ്ങളും പറയാതെ ആ ബ്ലോ‍ഗ്ഗിലേക്കു ചെല്ലട്ടെ.
ഈ വിവാദങ്ങൾ-രാഷ്ട്രീയ മുതലെടുപ്പിനായുള്ള കോലാഹലങ്ങൾ ഒരു യഥാത്ഥ സംവാദത്തിലെത്തുമെങ്കിൽ അത് മൂല്യമേറിയ മാധ്യമ പ്രവർത്തനത്തിന്റെ ഉദാഹരണമാകും.

ഇനി ചിത്രങ്ങൾ സംസാരിക്കും!!! ഇവിടെ ഞെക്കുക!!!

Tuesday, July 13, 2010

ഇല്ല!! ശാസ്ത്രചിന്ത ഇനിയും മരിച്ചിട്ടില്ല.

ഇല്ല!! ശാസ്ത്രചിന്ത ഇനിയും മരിച്ചിട്ടില്ല.മാനവന് ഇങ്ങനെ തോന്നിയത് സൂരജിന്റെ ബ്ലോഗ് കണ്ടപ്പോഴാണ്.

ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം"
-സ്വാമി വിവേകാനന്ദന്‍ 


ഇവിടെ ക്ലിക്കിയാൽ വായിക്കാം. 
picture courtesy:romana klee

Thursday, July 8, 2010

ഞാൻ ലജ്ജിക്കുന്നു-മനുഷ്യനായതിന്റെ പേരിൽ

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ വേറിട്ടു നിൽക്കുന്ന ഈ കാഴ്ചകൾക്കുമുന്നിൽ-ഒരു മനുഷ്യനായതിന്റെ പേരിൽ ഞാൻ ലജ്ജിച്ച് തലകുനിക്കുന്നു..........കൂടുതൽ വായനക്കായി ദില്ലി പോസ്റ്റിലേക്ക്......

Friday, July 2, 2010

ആരവിടെ, മാധ്യമങ്ങളെ കുറ്റം പറയുന്നവരെ തൂക്കിക്കൊല്ലട്ടെ...!!


എന്തു ബഹളമായിരുന്നു....ന്യൂസ് അവർ, കൌണ്ടർ പോയിന്റ്,മർഡോക്ക്,എസ് കത്തി, കാരി സതീഷ്,ഓം പ്രകാശ്,പോൾ വധം,മനോരമ,മാതൃഭൂമി,മ,മ,മ .............ആ വിവാദ ഉത്സവ നാളുകളിലെ പത്രങ്ങളുണ്ടോ ആരുടെയെങ്കിലും കൈയ്യിൽ....ഒന്നെടുത്തു നോക്കിയേ.....ചുമ്മാ ഒന്ന് നോക്കിയേ....
ഇതാ ഒരു  പഴയ മാതൃഭൂമി തലക്കെട്ട് : പോള്‍ വധം: സര്‍ക്കാരിന് മുഖം നഷ്ടമാകുന്നു


“തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസ് സംബന്ധിച്ച അന്വേഷണചുമതല സംസ്ഥാന പോലീസില്‍ നിന്നും മാറ്റി കേരള ഹൈക്കോടതി സി.ബി.ഐ.യെ ഏല്പിച്ചതോടെ മുഖം നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്.

അടുത്തകാലത്ത് ഏറ്റവുമധികം ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിച്ച കൊലപാതക കേസാണിത്. കേരളത്തിലെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നിലെ അംഗമായിരുന്നു പോള്‍ എം. ജോര്‍ജ് എന്നത് മാത്രമല്ല ഇതിന്റെ പ്രാധാന്യം. കൊലപാതകത്തിന് പിന്നിലെ ദുരൂഹതയും പോലീസിന്റെ വീഴ്ചകളും എല്ലാം ചേര്‍ന്ന് മറ്റ് കൊലക്കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസ് മാസങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമശ്രദ്ധയിലും പൊതുജന നിരീക്ഷണത്തിലും നിലനില്‍ക്കുകയാണ്.

കേസന്വേഷണ ചുമതല ഹൈക്കോടതി സി.ബി.ഐ.യ്ക്ക് കൈമാറുന്നത് കേരള പോലീസിന്റെ അന്വേഷണം നീതിപൂര്‍വകമായിരുന്നില്ലെന്ന ആരോപണത്തിനുള്ള സാധൂകരണമായി മാറുന്നുവെന്നതാണ് സര്‍ക്കാരിനെ അലട്ടുന്നത്. “
Mathrubhumi   
ഈ ദുരൂഹത,ദുരൂഹത എന്ന സാധനം ആർക്കും എന്തിനെപ്പറ്റിയും പറയാം.....ഇവിടെ എന്താണ് ദുരൂഹതക്കു കാരണമായത്....എസ് കത്തി...അല്ലേ.......പ്രതികൾ രക്ഷ്പെടാതിരിക്കാൻ,കേസിന് ഉറപ്പുണ്ടാവാൻ  പോലീസുണ്ടാക്കിയ ഈ തെളിവൊഴിച്ചാൽ ബാക്കി എല്ലാം ശുഭം സുന്ദരം..... 

ഈയിടെ Buzz ൽ കണ്ട ചില കമന്റുകൾ താഴെകൊടുക്കുന്നു...ബദൽ മാധ്യമ പ്രവർത്തനം തന്നെ...(ലേഖകൻ:സൂരജ് രാജൻ)
 “എന്തായിരുന്നു പത്രശിങ്കങ്ങളേ കഴിഞ്ഞ സെപ്തംബറില്‍ നിങ്ങളുടെ വൈക്ലബ്യങ്ങൾ..?
പൊലീസ് കള്ളം പറയുന്നു, ഓം‌പ്രകാശിനെ ഊരിക്കൊടുക്കുന്നു, കാരിസതീശന്‍ പഴയ ഡിഫിക്കാരന്‍... പൊലീസ് "യഥാര്‍ത്ഥ"പ്രതികളെ രക്ഷപ്പെടുത്താനാണ് കേസന്വേഷിക്കുന്നത്... അന്നത്തെ പുകിലെല്ലാം വായിച്ചുകഴിഞ്ഞപ്പം ഞാന്‍ വിചാരിച്ചത് എവിടെയോ കരിസ്മാറ്റിക് ധ്യാനം കൂടിയിട്ട് അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ച് തിരികെ പോകുകയായിരുന്ന പോള്‍ ജോര്‍ജിനെ ദുബായില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ ബിനീഷ് കോടിയേരി ഓം‌പ്രകാശിന്റെ കൈയ്യില്‍ നിന്ന് ഒരു കത്തി വാങ്ങി കുത്തിക്കൊന്നെന്നും അതുകഴിഞ്ഞ് പുത്തന്‍ പാലം രാജേഷ് എന്നൊരുത്തന്‍ ഇരുന്ന് ജോര്‍ജിനെ വേവിച്ചു തിന്നു എന്നോ മറ്റോ ആയിരുന്നു !
ഇപ്പ ദേ കിടക്കുന്നു http://bit.ly/9LuPRF
"...സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെതെയാണ് സിബിഐയും പോള്‍ ജോര്‍ജ് വധക്കേസിലെ കുറ്റപത്രം തയാറായിക്കിയിരിക്കുന്നത്. ആകെ 28 പ്രതികളുണ്ടെന്നാണ് സൂചന. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ജയചന്ദ്രനാണ് ഒന്നാം പ്രതിയും പോള്‍ ജോര്‍ജിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാംപ്രതിയുമാണ്. ചങ്ങനാശേരിക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവരും കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനും ഒളിവില്‍പ്പാര്‍ക്കുന്നതിനും സഹായം ചെയ്തുവരുമാണ് മറ്റുപ്രതികള്‍
ഗുണ്ടാത്തലവന്‍മാരായ ഒാംപ്രകാശും പുത്തന്‍പാലം രാജേഷും സാക്ഷിപ്പട്ടികയിലാണെന്നാണ് വിവരം. കൊലപാതകത്തിലോ ഗൂഡാലോചനയിലോ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പോള്‍ ജോര്‍ജിന്റെ കൊലപാതകത്തിന് ശാരീരികമോ മാനസികമോ ആയ തയാറെടുത്ത് ഉണ്ടായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൃത്യം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. നെടുമുടി പൊങ്ങയില്‍ ഉണ്ടായ വാഹനാപകടവും തുടര്‍ന്നുളള വാക്കേറ്റവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സമര്‍ത്ഥിക്കുന്നുണ്ട്...."
പൊലീസിന്റെ കുറ്റപത്രത്തില്‍ 24-ആം പ്രതിയോ മറ്റോ ആയിരുന്നു ഓം‌പ്രകാശ്, അതിന്റപ്രത്തെങ്ങാണ്ട് പുത്തന്‍ പാലം രാജേഷുമുണ്ടായിരുന്നു. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവരു പ്രതികള്‍ പോലുമല്ലാതായത്രെ. കേസ് ബലപ്പിക്കാന്‍ പൊലീസ് place ചെയ്ത തെളിവു കത്തിമാത്രമാണ് ആകെ മാറിയത്...“
  
ഇന്നത്തെ മനോരമ തലക്കെട്ട് ഇവിടെ ക്ലിക്കി വായിക്കുകഅപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...ഇത്ര നാളും ഈ പത്രം ഒക്കെ വായിച്ച് ചാനൽ ചർച്ചകൾ കണ്ട് വിശ്വസിച്ച മാനവൻ ആരായി!!!!!!!! ശശിയായി(സോറി ശശി, ശശി എന്ന് പേരുള്ള ഒരു ചങ്ങാതി എനിക്കുണ്ട്).....അതായത് സോമനായി എന്നർത്ഥം......മാനവനെപ്പോലെ സോമനായ മലയാളികൾക്ക്‌ നമോവാകം...നമുക്ക് ഇപ്പോൾ പനിക്കഥകൾ ആഘോഷിക്കാം......ഈ പഴയ കഥയൊക്കെ ആരോർക്കാൻ........തിരഞ്ഞെടുപ്പ് വരാറായില്ലേ...ന്യുസ് റൂമുകൾക്കു പിന്നിൽ പുതിയ കഥകൾ ചൂടാക്കുന്നുണ്ടാകും...കാത്തിരിക്കാം....
(Picture Courtesy: zarkodrincic)

Wednesday, June 30, 2010

കുറ്റവാളികളുടെ വേദപുസ്തകത്തിലൂടെ....


എന്റെ ബ്ലോഗ്ഗിൽ മസിൽ പിടിത്തം അൽ‌പ്പം കൂടുതലാണെന്നു ചിലർ  .....ജാഡയെന്ന്  വേറെ കുറെപ്പേർ (ഈ ജാഡ എന്നു വച്ചാൽ എന്താ ;) )...പിന്നെ വളരെക്കുറച്ചു പ്രശംസ (ബ്ലോഗ്ഗ് കലക്കീട്ടോ ചങ്ങായീ )....കുറെ അധികം വിമർശനം(ഇതിൽ എവിടാടേ ആഖ്യ, ആഖ്യാദം..)....എല്ലാവർക്കും അഭിപ്രായങ്ങൾക്കും ആയിരം നന്ദി :)

                                                                                                                                                            
പരാതി പരിഗണിച്ച് ഇന്നെങ്കിലും ഈ ബ്ലോഗ്ഗിൽ അൽ‌പ്പം തമാശ പറയാമെന്നു വച്ചതായിരുന്നു....

തമാശ തീർന്നു, പാപ്പിയോൺ എന്റെ കൈയ്യിൽ കിട്ടിയപ്പോൾ..ഒരു ദിവസം കൊണ്ട് അതു വായിച്ചു തീർത്തപ്പോഴേക്കും എന്റെ മനസ്സിനു തീ പിടിച്ചു . വെടിമരുന്നു നിറച്ചിരുന്നു ആ അത്മകഥയുടെ താളുകളിൽ...

അത് ജയിൽ ജീവിതത്തെപ്പറ്റിയായിരുന്നു.....ശ്രീനിവാസൻ പറഞ്ഞതുപോലെ....“ഞാൻ ജയിലിന്റെ മുന്നിൽ നിൽക്കുകയാണ്...ഒരു കറുത്ത ഭീകരജീവിയെപ്പോലെ ജയിലും എന്റെ മുന്നിൽ നിൽക്കുകയാണ് “

ജയിൽ അനുഭവങ്ങൾപ്രമേയമാക്കി അനേകം നോവലുകൾ/സിനിമകൾ ഉണ്ട്. മലയാളത്തിൽ ഞാൻ വായിച്ചത് ബഷീറിനെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ ഫലിതം കലർത്തി കഥ പറഞ്ഞപ്പോൾ ജയിലിൽ പൂങ്കാവനം ഉണ്ടാക്കിയ, പ്രണയിച്ച, ജയിൽ ചാടുവാൻ ഘോര ഘോരമായ് ഇടിയും മിന്നലുമുള്ള രാത്രിക്കു വേണ്ടി കാത്തിരുന്ന ഒരു രാഷ്ട്രീയ തടവുകാരന്റെ ജീവിതം നമുക്കു മുന്നിലെത്തി....മറ്റൊന്ന്
The Shawshank Redemption ആണ് പിന്നിട് ചലച്ചിത്രമാക്കപ്പെട്ട ഈ നോവലും ഒരു ജയിൽ ചാട്ടത്തിന്റെ കഥയാണ് അതിലുമുണ്ട്. ഘോര ഘോരമായ ഇടിയും മിന്നലുമുള്ള രാത്രിയും ഒരു ജയിൽചാട്ടവും... ....”  

ഫ്രെഞ്ച് ഭാഷയിൽ പാപ്പിയോൺ(PAPILLON) എന്നാൽ ചിത്രശലഭം എന്നാണ് അർത്ഥം.1968ൽ രചിക്കപ്പെട്ട പിന്നീട് ജനപ്രീതിയിലേക്ക് കുതിച്ചുയർന്ന ഈ ഗ്രന്ഥം ഫിനോമിനെ പാപ്പിയോൺ(പാപ്പിയോൺ എന്ന പ്രതിഭാസം) എന്നറിയപ്പെട്ടു.(ചിത്രത്തിനു കടപ്പാട്:വിക്കിപ്പീഡിയ)

പാപ്പിയോൺ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ്....അത്  സ്വതന്ത്ര മനുഷ്യനായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രാഭിലാഷങ്ങളുടെ ചോരയിൽ ചാലിച്ച  വിവരണമാണ്. വെറുതെ അങ്ങനെ ക്ലീഷെ വാചകങ്ങൾ പറയുന്നതല്ല..ഹെന്റി ഷാരിയർ(Henri Charriere) എന്ന ഒരു ജീവപര്യന്തക്കാരന്റെ ആത്മകഥയാണ് പാപ്പിയോൺ.നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കോണ്ട് കോടതി അയാളെ ജീവപര്യന്തം(മരണം വരെ)
തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു.ഷാരിയർ ഇരുണ്ട ജയിൽമുറികളിലിരുന്ന് ഓരോ നിമിഷവും ചിന്തിച്ചിരുന്നത് ഒരൊറ്റകാര്യം മാത്രമായിരുന്നു...എനിക്ക് ഈ നരകത്തിൽ നിന്ന്  ഈ ചെകുത്താന്മാരിൽ നിന്ന് രക്ഷപെടണം....13 വട്ടം അയാൾ ജയിൽചാടി...പലപ്പോഴും പിടിക്കപ്പെട്ടു,,,, പിടിക്കപ്പെടുമ്പോഴും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുമ്പോഴും അയാൾ ചിന്തിച്ചിരുന്നത് അടുത്ത രക്ഷപെടൽ പ്ലാനിനെക്കുറിച്ചായിരുന്നു.... ധീരമായ അത്യന്തം ത്യാഗപൂർണ്ണമായ രക്ഷാശ്രമങ്ങൾക്കൊടുവിൽ പാപ്പിയോൺ ചെറു ചങ്ങാടങ്ങളിൽ സമുദ്രം താണ്ടി...വിവരിക്കാൻ സാധ്യമല്ലാത്ത നരകയാത്രക്കൊടുവിൽ വെനിസ്വേലയിലെത്തി പുതിയ ഒരു ജീവിതം ആരംഭിച്ചു...
1968-ൽ പ്രസിദ്ധീകരിക്കപ്പെട്ട “പാപ്പിയോൺ” ഒരു ആത്മകഥ എന്നതിനെക്കാൾ ഒരു autobiographical novel ആണ്.

കുറ്റവാളികളുടെ വേദപുസ്തകം എന്ന കുപ്രശസ്തി ഇതിനെ വേട്ടയാടുന്നുണ്ട്..ഈ പുസ്തകം വായനക്കാരിൽ നിറക്കുന്നത് ഏതു സാഹചര്യത്തിലും അതിജീവിക്കാനുള്ള പ്രചോദനത്തിന്റെ വെടിമരുന്നാണ്..അത്യന്തം വിഷലിപ്തമായ ഒരു സമൂഹത്തിലേക്ക് ഒട്ടേറെ ചോദ്യങ്ങൾകൊണ്ട് ആഞ്ഞു കുത്തുകയാണ് ഷാരിയാർ. ഇത് മ്രുദുല വികാരങ്ങളെ തലോടുന്ന ഒരു പൈങ്കിളി നോവൽ അല്ല.മറിച്ച് നിങ്ങളുടെ സദാചാരത്തിന്റെ കരണക്കുറ്റിയിൽ നൽകുന്ന പഠേ!!!!! എന്ന ഒന്നാന്തരം അടിയാണിത്.ദുഷിച്ച നിയം വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ഒരു വിപ്ലവ കഥകൂടിയാണ് ഇത്.


എം.പി പോൾ ബാല്യകാലസഖിയെപ്പറ്റിപ്പറഞ്ഞത് ഇങ്ങനെ “ഇത് ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരു ഏടാണ്...വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു“ ആ അർത്ഥത്തിൽ പാപ്പിയോൺ രക്തം നിറഞ്ഞൊഴുകുന്നതാണ്.അതിലെ ഭാഷയും ശൈലികളും വിവരണങ്ങളും ഒരു മാന്യനു(?) ഇഷ്ടപ്പെട്ടെന്നു വരില്ല.

പാപ്പിലോണിനെപ്പറ്റി കൂടുതൽ വിവരണങ്ങളില്ല അല്പം ചിലവ ഞാൻ കോട്ട് ചെയ്യുന്നു...

“അധോലോകത്തിൽ‌പ്പെട്ട ഒരു പോലീസ് ചാരനായ കൂട്ടിക്കൊടുപ്പുകാ‍രനെ കൊന്നു എന്നതായിരുന്നു എന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം, കിട്ടിയത് ജീവിതാവസാനം വരെ കഠിന തടവ്”

“എനിക്കെന്റെ ചാർജർ കിട്ടി.ഭംഗിയായി പോളീഷ് ചെയ്ത അലുമിനിയം റ്റ്യൂബ്.മദ്ധ്യഭാഗത്ത് തുറക്കാം.5600 ഫ്രാങ്ക് ഉണ്ടായിരുന്നു,പുതിയ നോട്ടുകളായി. ആ കുഴലിനെ ഞാൻ ചുംബിച്ചു എന്നിട്ട് ഗുദത്തിൽ തിരുകിക്കയറ്റി വച്ചു.അത് നേരെ കടന്ന് വൻ  കുടലിലെത്തി. അതായിരുന്നു എന്റെ സേഫ് ഡെപ്പോസിറ്റ്.അവർ എന്നെ വിവസ്ത്രനാക്കിയാലും, പരിശോധിച്ചാലും കണ്ടെത്താൻ കഴിയില്ല   അതെന്റെ ഭാഗമായി.ജീവിതവും സ്വാതന്ത്ര്യവും ഇതായിരുന്നു-എന്റെ പ്രതികാരത്തിനെ മാർഗ്ഗം”

“രണ്ട് വർഷം ഏകാന്ത തടവ്-നരഭോജി എന്ന് ഇരട്ടപ്പേരുള്ള സാങ്ങ്-ജോസഫ് ഇരുട്ടറയിൽ

ഒരു വർഷത്തിന് 365 ദിവസം, 2 വർഷത്തിന് 730 ദിവസം. 1 ദിവസത്തിന് 24 മണിക്കൂർ.730 ദിവസത്തിന് ആകെ എത്ര മണിക്കൂർ? എനിക്കു തെറ്റിയിട്ടില്ലെങ്കിൽ 17523 മണിക്കൂർ, പ്രിയപ്പെട്ട പാപ്പിലോൺ 17523 മണിക്കൂർ നീ ഈ കൂട്ടിൽ കഴിയണം .കാട്ടുമ്രുഗങ്ങൾക്കായി ഉണ്ടാക്കിയതാണ് ഈ കൂട്. അപ്പോ‍ൽ എത്ര മിനിറ്റുകൾ? പോയി തുലയട്ടെ ഒറ്റക്ക് ഈ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും എന്തെങ്കിലും കൊണ്ടു നിറക്കണം,ഒറ്റക്ക് തനിയേ...”

“1941 ആണ് വർഷം ഞാൻ ജയിലിലായിട്ട് 11 വർഷമായി. എനിക്ക് വയസ്സ് 35.എത്ര ചാടിപ്പോക്കുകൾ ആകെ എത്ര എണ്ണം....”

“എന്നിലാരോപിക്കുന്ന കുറ്റം ഞാൻ ചെയ്തിട്ടില്ല.എന്നാലും ഒരു പ്രോസിക്യൂട്ടറും 12 ജൂറിമാരും ചേർന്ന് എന്നെ ആയുഷ്കാല കഠിന തടവിന് വിധിച്ചു.ശിക്ഷിക്കണം-കൊലപാതകികളേയും മോഷ്ടാക്കളേയും -പക്ഷേ ശിക്ഷകർ ഇങ്ങനെ നരകത്തേക്കാൾ താണ നിലയിലേക്കു പോകേണ്ടതുണ്ടോ?
എന്നെപ്പോലെ ഭൂതകാലമുള്ള ഒരാൾക്ക് നല്ല്ലൊരു മനുഷ്യനാകാൻ കഴിയുമെന്ന് ബഹുഭൂരിപക്ഷം ഫ്രെഞ്ചുകാരും സമ്മതിച്ചെന്നു വരില്ല .അവർക്കും വെനിസ്വേലക്കർക്കും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്, ഒരുവനും എന്നെന്നേക്കുമായി നശിക്കുന്നില്ല...”

പാപ്പിയോൺ ഒരു കൊടും കുറ്റവാളിയുടെ ആത്മകഥ എന്നു പറഞ്ഞ് നമുക്ക് എഴുതിത്തള്ളാനാവില്ല.കാരണം ജയിലിനകത്തെ സാഹചര്യങ്ങൾ അയാളെ കൂടുതൽ കുറ്റങ്ങൾ ചെയ്യിക്കുന്നു എന്നതു തന്നെ...പിന്നെ ഏത് കൊടും കുറ്റവാളിയും മനുഷ്യനാക്കി മാറ്റാവുന്നവനാണെന്നതും ചിന്തിക്കേണ്ട വിഷയം ആണ്...

പാപ്പിലോൺ നീതിപീഠത്തിനും ജയിൽ സംവിധാനങ്ങൾക്കും പുനരാലോചനക്കുള്ള ഒരു വേദി കൂടി ഒരുക്കുന്നു എന്നതാണ് ഇതിന്റെ സമകാലീന പ്രസക്തി.


മലയാളം വേർഷൻ: വാങ്ങണമെങ്കിൽ ഇവിടെ ക്ലിക്കുക
വിവർത്തനം:ഡോ.എസ്.വേലായുധൻ
പബ്ലീഷേർസ്: പാപ്പിയോൺ(പുസ്തകത്തിന്റെ പേരു തന്നെ പബ്ലീഷേർസിനും !!!!! )

Saturday, June 26, 2010

ചില ഹർത്താൽ ദിന ചിന്തകൾ.......

   നാം ചിന്തിക്കേണ്ട ചിലവ...മീഡിയ മറച്ചു വയ്ക്കുന്ന ചിലവ....അങ്ങനെ ചില സംവാദങ്ങൾ , ചിന്തകൾ മാനവൻ ബൂലോഗത്ത് കണ്ടെത്തി...ഇതാ ചില ഹർത്താൽ ദിന ചിന്തകൾ.......   

Tuesday, June 22, 2010

മൂന്നു പൂച്ചരോമങ്ങൾ

എന്റെ പൂച്ച,അവൻ എന്നൊടു പറഞ്ഞു.


“എനിക്കിഷ്ടം മണ്ണിൽ അലിഞ്ഞില്ലാതാകുന്നതാണെന്ന്”


ഞാൻ അവന്റെ ചെവിയിൽ തിരികേ മന്ത്രിച്ചു.
മണ്ടൻ പൂച്ചേ, പൂച്ചകൾക്ക് സ്വർഗ്ഗവും നരകവുമില്ല.
അവൻ മറുപടിയായ് പറഞ്ഞു, അതെ  മനുഷ്യരെപ്പോലെ!!!
അപ്പോൾ എനിക്കും അവന്റെ മുഖമായി.
ആത്മാവിന് എന്റെ പൂച്ചയുടെ മുഖമാണ്.
ഞാൻ പറഞ്ഞു മരണം വിറങ്ങലിച്ചതാണ്, അത് പരമ ബോറാണ്.
പൂച്ച തർക്കിച്ചു , ആയിരിക്കാം പക്ഷെ എനിക്കത്
കാല്പനികമായ ഒരു കവിതയാണ് ,വാചാലമാണ്.


ഞാൻ അവന്റെ ചെവികൾക്കു പിന്നിൽ തഴുകി
അവൻ കുറുകിക്കൊണ്ട് എന്റെ കാലുകളെ വട്ടം ചുറ്റി.


പിന്നെ രഹസ്യമായി പൂച്ച ശബ്ദത്തിൽ പറഞ്ഞു.
നിന്റെ കഠാര എനിക്കു തരൂ, അല്ലെങ്കിൽ ഒരു തോക്ക്,
ഒന്നുമില്ലെങ്കിൽ ഒരു ചാക്കുകെട്ടിൽ എന്നെ നീ കൊക്കയിലെറിയൂ.


ഞാൻ അവന്റെ ആഗ്രഹം അറിഞ്ഞു, മരിക്കാനുള്ള അവന്റെ വിങ്ങൽ.
ഞാൻ അവന്റെ കണ്ണിൽ നോക്കി ചിരിച്ചു.
നിന്റെ മരണം എന്റേതു കൂടിയാണ്,
കാരണം ഞാൻ നീ തന്നെ ആണല്ലോ.


എന്റെ പൂച്ച വിഷാദം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി-കണ്ണു ചിമ്മി
അവനോട് ഞാൻ ചോദിച്ചു, നീ എന്തിനാണ് മരിക്കുന്നത്??
നിനക്ക് ജീവിച്ചു കൂടേ? എലിയെപ്പിടിക്കുന്ന ഒരു സാധാരണ പൂച്ചയായി?
 അടുപ്പിന്നടുത്ത് ചൂട് കാഞ്ഞിരുന്നുകോണ്ട്, പാൽ കട്ടുകുടിച്ചുകൊണ്ട്.


പിന്നെ കുറുകി കാലിൽ വട്ടംചുറ്റി എന്നെ സ്നേഹിച്ചുകൊണ്ട്,


അല്ലേങ്കിൽ സ്നേഹം അഭിനയിച്ചുകൊണ്ടെങ്കിലും ,
ഒരു അസ്സൽ പൂച്ചയായി നിനക്കു ജീവിച്ചുകൂടെ?


കനപ്പിച്ച “മാവോ” വിളിയാൽ ഞാൻ അറിഞ്ഞു അവൻ ദേഷ്യത്തിലെന്ന്
പുലി നഖങ്ങൾ വിടർത്തി പുച്ഛത്തിൽ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
ഞാനോരു മടിയൻ പൂച്ചയാണ്.
ഓമനിച്ച് ഓമനിച്ച് നിങ്ങളെന്നെ ഒന്നിനും കൊള്ളാത്തവനാക്കി.
എലിയെപ്പിടിക്കാൻ ഞാൻ മറന്നിട്ടേറെ നാളായി.
എനിക്കാകെ അറിയുന്നത് നീ എന്നെ തലോടുമ്പോൾ കുറുകാനാണ്.
പക്ഷെ, എന്നെങ്കിലും നീ എന്റെ പൂച്ച സ്വത്വത്തെ അറിഞ്ഞിരുന്നുവോ.


അല്ല!! നീയും അതു തേടുകയായിരുന്നല്ലോ നിന്റെ ആത്മാവിനെ.
നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ നീ ഇല്ലാത്ത ഒന്നിനെ ആണ് തേടുന്നതെന്ന്.
നീ പോയ വഴികളിൽ ഞാനുമുണ്ടായിരുന്നല്ലോ, നിന്റെ മേശപ്പുറത്തെ പൂച്ചയായി.
നീ കണ്ടതും കാണാത്തതും എന്റെ കാഴ്ചയായിരുന്നല്ല്ലോ.


നീ അന്ധനായിരുന്ന രാത്രികളിൽ ഞാൻ നിന്റെ കണ്ണുകളായിരുന്നെന്നു നീ അറിയുന്നുണ്ടോ?
നീ അന്ധനായ ഈ പകലിലും ഞാൻ നിനക്കായി കാണണമല്ലോ


ആ പൂച്ചക്കണ്ണുകളിലേക്കു നോക്കി നോക്കി ഞാൻ ഈ പൂച്ചച്ചിന്തകൾ വായിച്ചു.
പിന്നെപ്പിന്നെ എനിക്കു തോന്നി ഞാൻ എന്നോട് സംസാരിക്കുന്നതാണോ,


വലതുകൈ ഉയർത്താനാഞ്ഞതും കയ്യിൽ ചുവന്ന മൂന്നു വരകൾ,
ചിന്തകൾ ചിന്തകൾ എല്ലാം മിഥ്യ! ഈ നഖപ്പാടുകൾ മാത്രം സത്യം.
ഒരു നീറ്റൽ, പിന്നെ എന്റെ മരണക്കുറുപ്പിൽ മഷിപരന്നു.
ഒട്ടി നിൽക്കുന്നു, മൂന്നു പൂച്ചരോമങ്ങൾ മാത്രം ആ പേജിൽ .

Sunday, May 9, 2010

മലയാളം വിക്കിപീഡിയയിലേക്കു സ്വാഗതം !!!

മലയാളം വിക്കിപീഡിയയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നു. തലമുറകളില്‍ നിന്നും നാം നേടിയ അറിവ് പകര്‍ന്നു നല്‍കാനുള്ളതാണ് എന്ന വിശ്വസിക്കുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. നാളെയുടെ ഈ വിജ്ഞാന ശേഖരത്തിലേക്ക് നിങ്ങളുടെ അറിവും പ്രയത്നവും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം വിക്കിപീഡിയ സന്ദര്‍ശിക്കുക. www.ml.wikipedia.org
പതിവ് ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും
http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf

Wednesday, April 7, 2010

വിക്കി പ്രവര്‍ത്തക സംഗമം

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.
സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.
മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള  അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ താഴെ.

പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം
സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി
എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.

രജിസ്റ്ററേഷൻ: പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ
mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു്  ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
ഇമെയിൽ  വിലാസം: mlwikimeetup@gmail.com
മൊബൈൽ നമ്പറുകൾ:
  സുഗീഷ്  സുബ്രഹ്മണ്യം: 9544447074
  രാജേഷ് ഒടയഞ്ചാൽ: 9947810020
  അനൂപ്  പി.: (0) 9986028410
  രമേശ് എൻ.ജി.: (0) 9986509050
മലയാളഭാഷയെ  സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07

(അനൂപന്റെ ബ്ലൊഗില്‍ നിന്നും....)

Saturday, February 20, 2010

വിഷം വിറ്റുതിന്നുന്നവര്‍ഇതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ??? എന്തിനാണെന്നും?

സംഭവം കുറച്ചു വീര്യം കൂടിയതാ.. അറ്റകൈ പ്രയോഗമാണ്...ബൂലോഗത്തിലും  പരലോകത്തിലും ഉള്ള ബ്ലോഗ്ഗര്‍ ശത്രുക്കളുടെ കരിങ്കണ്ണ് തടയാന്‍ "മാനവന്‍" പ്രത്യേകം ഓര്‍ഡര്‍ ചെയ്തു
വരുത്തിയതാണ്....

സാധനത്തിന്‍റെ പേര് : നാസര്‍ സുരക്ഷ
വില കേവലം:  2499 Rs മാത്രം....(കൂടാതെ 1000 രൂപ വിലയുള്ള ഹനുമാന്‍ കുഞ്ചി FREEE  സ്ഥിരമായി ധരിച്ചാല്‍ അഭീഷ്ട കാര്യ സിദ്ധി നിശ്ചയം )
സംഗതി മുത്തുമാല പോലെ തോന്നുമെങ്കിലും ഈ ബ്രഹ്മാണ്ടത്തിന്‍റെ  മൊത്തം ശക്തിയും ഇതിലുണ്ട്.....എങ്ങനെ എന്നോ??? (വിശ്വാസത്തെ തൊട്ടു കളിക്കല്ലേ കളി മാറുമേ.....)
നിങ്ങള്ക്ക് പ്രണയ പരാജയമുണ്ടോ?
തൊഴില്‍/ ദാമ്പത്യ പ്രശ്നങ്ങളുണ്ടോ ??
അസൂയക്കാരായ അയല്‍ക്കാര്‍ കണ്ണ് വയ്ക്കുന്നുണ്ടോ???
എങ്കില്‍   ഈ product  നിങ്ങള്ക്ക് വേണ്ടിയാണ്
യുക്തി വാദികള്‍ ഇവിടെ ക്ലിക്കുക 

"Nazar Suraksha Kavach is the best & easiest way to protect you & your loved one’s from evil eye. attach this evil eye bead to everything you wished to protect from evil eyes. From the new-born babies to their horses or even to the doors of their homes.The blue evil eye beads might be looking as if trying to say,"Don't bo ther... Everything is all right..."

Evil eye bracelet & pendent will keep you away from negative energies & will create an aura of positive energy. The wearer will get name ,fame & all material comforts.
The Evil eye amulet can be used for hanging on the entrance for Inflow of Positive Energy and Protection From Evil Eye.It is a sign of protection and purity which protects your home, Office or car."
ഇത്തരം തട്ടിപ്പ് നടത്തുന്നവരോട് മാനവന് ഒന്നും  പറയാനില്ല... അവര്‍ വിഷം ഉണ്ടാക്കുന്നവരാണ്... പണത്തിനു വേണ്ടി...മയക്കു മരുന്ന്  നിര്‍മ്മിക്കുന്നവരെപ്പോലെ മാത്രം....അവര്‍ക്ക് സമൂഹത്തോട് പ്രത്യേകം സ്നേഹം തോന്നേണ്ട കാര്യമില്ലല്ലോ....
                              എന്നാല്‍ ഒരു കാലത്ത് വെളിച്ചം നിറഞ്ഞിരുന്ന നമ്മുടെ  മനസ്സുകളില്‍ അന്ധവിശ്വാസത്തിന്‍റെ ഇരുട്ട് നിറയുന്നത് കാണുമ്പോള്‍...  മാനവന് വളരെ ദുഖവും പിന്നെ നിസ്സഹായതയുമുണ്ട്...എന്ത് ചെയ്യാനോക്കും  നമുക്ക്???   അറിയില്ല  ...
നമ്മുടെ ചാനലുകള്‍- വിഷം വിറ്റു തിന്നുന്നവര്‍ 
                                   
                              എന്നാല്‍ സ്വല്പമെങ്കിലും ജനങ്ങളോട് ബാധ്യതയുള്ള ഒരു കൂട്ടരുണ്ട്....കടമ മറന്നു വിഷം വില്‍ക്കുന്നവര്‍..നമ്മുടെ  പൊതു മാധ്യമങ്ങള്‍....ജനങ്ങളോടുള്ള ബാധ്യതയെക്കാള്‍ കമ്പോളത്തില്‍ ചിലവാകുന്നത് മാത്രം വില്‍ക്കുന്ന വിവാദ വ്യവസായികള്‍ ആണ് മാധ്യമങ്ങള്‍ എന്ന് മാനവന് അറിയാതെ അല്ല... 
പണ്ട് പണ്ട് മാനവനും ഒരു പത്രപ്രവര്‍ത്തകന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നു..എന്നാല്‍ ഇന്ന് മീഡിയ തൊഴിലാളി എന്നത് ലൈംഗിക തൊഴിലാളി എന്നതിനേക്കാള്‍ മോശപ്പെട്ട ഒരു വാക്കായി തീര്‍ന്നിരിക്കുന്നു നിര്‍ഭാഗ്യ വശാല്‍...നിങ്ങളും മനുഷ്യരാണെന്ന് നിങ്ങളുടെ മുതലാളിക്ക് അറിയില്ലെങ്കിലും എനിക്കറിയാം...
സ്വന്തം തൊഴിലാളിയോടു മാധ്യമങ്ങള്‍ക്കുള്ള  പ്രതിപത്തി കാണുവാന്‍ ഇവിടെ ഞെക്കുക...പത്രമുതലാളിയുടെ ചെരുപ്പ് നക്കുന്ന എന്‍റെ മാധ്യമ സുഹൃത്തുക്കള്‍ ജാഗ്രതൈ....നാളെ നിങ്ങളെയും അവര്‍ വ്യക്തി ഹത്യ ചെയ്തേക്കാം .......

                              മാധ്യമങ്ങള്‍  നാട് നന്നാക്കുമെന്നോ ശാസ്ത്രീയ ചിന്തയുള്ള തലമുറയെ വളര്തിയെടുക്കുമെന്നോ ഒന്നും മാനവന്‍ അത്യാഗ്രഹിച്ചിട്ടില്ല ഒരിക്കലും...
നമ്മുടെ ടെലിവിഷന്‍ രംഗത്തെ എണ്ണമറ്റ വൃത്തികെടുകളില്‍ ചിലത് ഇതാ.. 
ഭക്തി സീരിയലുകള്‍ -ഭക്തിയെ കൊന്നു തിന്നുകയല്ലാതെ അവ മറ്റൊന്നും ചെയ്യുന്നില്ല നല്ല കാര്യം   ...മാനവന്‍ ഭക്തനല്ലതതുകൊന്ടു അഭിപ്രായമില്ല...
വിശ്വസിച്ചാലും ഇല്ലെങ്കിലും- പോലെയുള്ള പരമ്പരകള്‍ 
ഏഷ്യാനെറ്റ്‌ പുറത്തു വിട്ട പ്രേതങ്ങളെ നാട്ടുകാര്‍ അവരുടെ സ്റ്റുഡിയോവില്‍  തിരിചെല്പിക്കുന്നത് കണ്ടു...നന്നായി :) 
കൈരളിയിലെ പണ്ടത്തെ അനാമിക ഓര്‍ക്കുന്നുണ്ടോ ??
ജീവന്‍ ടി വി - ഹിന്ദു മതത്തിലെ അനാചാരങ്ങളെ promote
ചെയ്യുന്നത് പരസ്യപ്പണത്തിന്‍റെ തിളക്കം കൊണ്ടാനെന്നവര്‍ക്ക് ന്യായീകരിക്കാം !!! പണത്തിലും വലുതല്ല ഒന്നും....
ആരും ഈ പണം വേണ്ടെന്നു പറയില്ല...കാരണം അവരുടെ തത്വ ശാസ്ത്രം പണതിന്റെതാണ്....അവര്‍ക്ക് ആദര്‍ശത്തി ന്‍റെ ചങ്ങലകളില്ല....
ആര്‍ക്കാണ് പിന്നെ ആ ചങ്ങലകള്‍ ഉണ്ടാവേണ്ടത്.....തീര്‍ച്ചയായും ദൂരദര്‍ശന്   ചങ്ങലകള്‍ വേണം......വിഷം വില്‍ക്കതിരിക്കാനുള്ള ചങ്ങലകള്‍...

പക്ഷെ വളരെ ദുഖം ഉണ്ട്....നമ്മുടെ വിപ്ലവ ചാനല്‍  കാണുമ്പോള്‍....
പരസ്യങ്ങള്‍ ആവശ്യമാണ്‌ ...നിലനില്പിന്.. അതിനായി അവര്‍ എന്തും എന്തും കാട്ടിക്കൊള്ളട്ടെ......പക്ഷെ ഇങ്ങനെ വിഷം നിറഞ്ഞ പരസ്യങ്ങള്‍...അത് നിങ്ങള്‍ ചരിത്രത്തോടും ശാസ്ത്ര ചിന്തയോടും...നാളത്തെ തലമുറയോടും ചെയ്യുന്ന വഞ്ചന ആണ്....
കൈരളി ദിവസവും രാവിലെ  നാസര്‍ സുരക്ഷയായും ഹനുമാന്‍ കുഞ്ചി ആയും വിഷം തൂക്കി വില്‍ക്കുന്നു....
ആര്‍ക്കും ഇത് ചെയ്യാം അത് വെറും കച്ചവട ബുദ്ധി മാത്രം.....പക്ഷെ നിങ്ങള്‍ ചെയ്യുമ്പോള്‍ അത് കൊടിയ നേരികെടാകുന്നു.....വെറും പന്നതരമാകുന്നു...
ഇത് ചെയ്തിട്ട് നിങ്ങള്‍ വേറെ എന്ത് ആദര്‍ശം പറഞ്ഞാലും അത് വിലയില്ലതതായി പോകുമല്ലോ....
കേരളത്തിലെ ഏറ്റവും വലിയ സെകുലര്‍ പാര്‍ട്ടി ആണ് CPI[M] അവരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ള കൈരളി-പീപ്പിള്‍-വി ചാനലുകള്‍ പുരോഗമന ചിന്ത പറത്തുന്നതായില്ലെങ്കില്‍ തന്നെയും മനസ്സുകളില്‍ പണാദിപത്യതിന്‍റെയും അന്ധ വിശ്വാസത്തിന്റെയും കൂരിരുട്ടു പരത്തുന്നതാവരുത്...
മാനവന്‍ ഇനിയും പ്രതീക്ഷ കൈവിടുന്നില്ല.....തെറ്റുകള്‍ തിരുത്തപ്പെടാനുള്ളതാണ്...... 

ഇന്നത്തെ ചിന്ത:

Albert Einstein 


Related Posts with Thumbnails