Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Friday, July 2, 2010

ആരവിടെ, മാധ്യമങ്ങളെ കുറ്റം പറയുന്നവരെ തൂക്കിക്കൊല്ലട്ടെ...!!


എന്തു ബഹളമായിരുന്നു....ന്യൂസ് അവർ, കൌണ്ടർ പോയിന്റ്,മർഡോക്ക്,എസ് കത്തി, കാരി സതീഷ്,ഓം പ്രകാശ്,പോൾ വധം,മനോരമ,മാതൃഭൂമി,മ,മ,മ .............ആ വിവാദ ഉത്സവ നാളുകളിലെ പത്രങ്ങളുണ്ടോ ആരുടെയെങ്കിലും കൈയ്യിൽ....ഒന്നെടുത്തു നോക്കിയേ.....ചുമ്മാ ഒന്ന് നോക്കിയേ....
ഇതാ ഒരു  പഴയ മാതൃഭൂമി തലക്കെട്ട് : പോള്‍ വധം: സര്‍ക്കാരിന് മുഖം നഷ്ടമാകുന്നു


“തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസ് സംബന്ധിച്ച അന്വേഷണചുമതല സംസ്ഥാന പോലീസില്‍ നിന്നും മാറ്റി കേരള ഹൈക്കോടതി സി.ബി.ഐ.യെ ഏല്പിച്ചതോടെ മുഖം നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്.

അടുത്തകാലത്ത് ഏറ്റവുമധികം ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിച്ച കൊലപാതക കേസാണിത്. കേരളത്തിലെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നിലെ അംഗമായിരുന്നു പോള്‍ എം. ജോര്‍ജ് എന്നത് മാത്രമല്ല ഇതിന്റെ പ്രാധാന്യം. കൊലപാതകത്തിന് പിന്നിലെ ദുരൂഹതയും പോലീസിന്റെ വീഴ്ചകളും എല്ലാം ചേര്‍ന്ന് മറ്റ് കൊലക്കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസ് മാസങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമശ്രദ്ധയിലും പൊതുജന നിരീക്ഷണത്തിലും നിലനില്‍ക്കുകയാണ്.

കേസന്വേഷണ ചുമതല ഹൈക്കോടതി സി.ബി.ഐ.യ്ക്ക് കൈമാറുന്നത് കേരള പോലീസിന്റെ അന്വേഷണം നീതിപൂര്‍വകമായിരുന്നില്ലെന്ന ആരോപണത്തിനുള്ള സാധൂകരണമായി മാറുന്നുവെന്നതാണ് സര്‍ക്കാരിനെ അലട്ടുന്നത്. “
Mathrubhumi   
ഈ ദുരൂഹത,ദുരൂഹത എന്ന സാധനം ആർക്കും എന്തിനെപ്പറ്റിയും പറയാം.....ഇവിടെ എന്താണ് ദുരൂഹതക്കു കാരണമായത്....എസ് കത്തി...അല്ലേ.......പ്രതികൾ രക്ഷ്പെടാതിരിക്കാൻ,കേസിന് ഉറപ്പുണ്ടാവാൻ  പോലീസുണ്ടാക്കിയ ഈ തെളിവൊഴിച്ചാൽ ബാക്കി എല്ലാം ശുഭം സുന്ദരം..... 

ഈയിടെ Buzz ൽ കണ്ട ചില കമന്റുകൾ താഴെകൊടുക്കുന്നു...ബദൽ മാധ്യമ പ്രവർത്തനം തന്നെ...(ലേഖകൻ:സൂരജ് രാജൻ)
 “എന്തായിരുന്നു പത്രശിങ്കങ്ങളേ കഴിഞ്ഞ സെപ്തംബറില്‍ നിങ്ങളുടെ വൈക്ലബ്യങ്ങൾ..?
പൊലീസ് കള്ളം പറയുന്നു, ഓം‌പ്രകാശിനെ ഊരിക്കൊടുക്കുന്നു, കാരിസതീശന്‍ പഴയ ഡിഫിക്കാരന്‍... പൊലീസ് "യഥാര്‍ത്ഥ"പ്രതികളെ രക്ഷപ്പെടുത്താനാണ് കേസന്വേഷിക്കുന്നത്... അന്നത്തെ പുകിലെല്ലാം വായിച്ചുകഴിഞ്ഞപ്പം ഞാന്‍ വിചാരിച്ചത് എവിടെയോ കരിസ്മാറ്റിക് ധ്യാനം കൂടിയിട്ട് അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ച് തിരികെ പോകുകയായിരുന്ന പോള്‍ ജോര്‍ജിനെ ദുബായില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ ബിനീഷ് കോടിയേരി ഓം‌പ്രകാശിന്റെ കൈയ്യില്‍ നിന്ന് ഒരു കത്തി വാങ്ങി കുത്തിക്കൊന്നെന്നും അതുകഴിഞ്ഞ് പുത്തന്‍ പാലം രാജേഷ് എന്നൊരുത്തന്‍ ഇരുന്ന് ജോര്‍ജിനെ വേവിച്ചു തിന്നു എന്നോ മറ്റോ ആയിരുന്നു !
ഇപ്പ ദേ കിടക്കുന്നു http://bit.ly/9LuPRF
"...സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെതെയാണ് സിബിഐയും പോള്‍ ജോര്‍ജ് വധക്കേസിലെ കുറ്റപത്രം തയാറായിക്കിയിരിക്കുന്നത്. ആകെ 28 പ്രതികളുണ്ടെന്നാണ് സൂചന. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ജയചന്ദ്രനാണ് ഒന്നാം പ്രതിയും പോള്‍ ജോര്‍ജിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാംപ്രതിയുമാണ്. ചങ്ങനാശേരിക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവരും കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനും ഒളിവില്‍പ്പാര്‍ക്കുന്നതിനും സഹായം ചെയ്തുവരുമാണ് മറ്റുപ്രതികള്‍
ഗുണ്ടാത്തലവന്‍മാരായ ഒാംപ്രകാശും പുത്തന്‍പാലം രാജേഷും സാക്ഷിപ്പട്ടികയിലാണെന്നാണ് വിവരം. കൊലപാതകത്തിലോ ഗൂഡാലോചനയിലോ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പോള്‍ ജോര്‍ജിന്റെ കൊലപാതകത്തിന് ശാരീരികമോ മാനസികമോ ആയ തയാറെടുത്ത് ഉണ്ടായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൃത്യം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. നെടുമുടി പൊങ്ങയില്‍ ഉണ്ടായ വാഹനാപകടവും തുടര്‍ന്നുളള വാക്കേറ്റവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സമര്‍ത്ഥിക്കുന്നുണ്ട്...."
പൊലീസിന്റെ കുറ്റപത്രത്തില്‍ 24-ആം പ്രതിയോ മറ്റോ ആയിരുന്നു ഓം‌പ്രകാശ്, അതിന്റപ്രത്തെങ്ങാണ്ട് പുത്തന്‍ പാലം രാജേഷുമുണ്ടായിരുന്നു. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവരു പ്രതികള്‍ പോലുമല്ലാതായത്രെ. കേസ് ബലപ്പിക്കാന്‍ പൊലീസ് place ചെയ്ത തെളിവു കത്തിമാത്രമാണ് ആകെ മാറിയത്...“
  
ഇന്നത്തെ മനോരമ തലക്കെട്ട് ഇവിടെ ക്ലിക്കി വായിക്കുക



അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...ഇത്ര നാളും ഈ പത്രം ഒക്കെ വായിച്ച് ചാനൽ ചർച്ചകൾ കണ്ട് വിശ്വസിച്ച മാനവൻ ആരായി!!!!!!!! ശശിയായി(സോറി ശശി, ശശി എന്ന് പേരുള്ള ഒരു ചങ്ങാതി എനിക്കുണ്ട്).....അതായത് സോമനായി എന്നർത്ഥം......മാനവനെപ്പോലെ സോമനായ മലയാളികൾക്ക്‌ നമോവാകം...നമുക്ക് ഇപ്പോൾ പനിക്കഥകൾ ആഘോഷിക്കാം......ഈ പഴയ കഥയൊക്കെ ആരോർക്കാൻ........തിരഞ്ഞെടുപ്പ് വരാറായില്ലേ...ന്യുസ് റൂമുകൾക്കു പിന്നിൽ പുതിയ കഥകൾ ചൂടാക്കുന്നുണ്ടാകും...കാത്തിരിക്കാം....
(Picture Courtesy: zarkodrincic)

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails