Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Tuesday, January 26, 2010

ബൂലോഗത്തിലേക്ക് വീണ്ടും.. (സമൂഹത്തിലേക്കും...)

മാനവന്‍ തിരിച്ചെത്തുകയാണ്.....ബൂലോഗത്തിലേക്ക്....

കോടിക്കണക്കിന് ബ്ലോഗ്ഗന്മാരുള്ള (ബ്ലോഗ്ഗികളും എന്ന് പറയേണ്ടതില്ലല്ലോ...) ഈ ബൂലോഗത്തില്‍ മാനവന്‍ എന്ത് ചെയ്യാന്‍ പോകുന്നു......എന്തിനാണ് ഈ ബ്ലോഗ്ഗ്....??? ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്......ചുരുക്കി പറയാന്‍ ശ്രമിക്കാം.....

പണ്ട് ശ്രീനിവാസന്റെ "സന്ദേശം" സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്......

"വീടിനു കൊള്ളാത്തവരാണ് ഇനി നാടിനു ഗുണം ചെയ്യാന്‍ പോകുന്നത് " അത് കേട്ട് നമ്മള്‍ കയ്യടിച്ചു....ഇന്ന്നും കയ്യടിക്കുന്നു.........പക്ഷെ ഒന്ന് പറയട്ടെ സ്വന്തം ജീവന്‍ ബലികോടുത്തും നാടിനെ കാത്തവര്‍....ഭാര്യയും മക്കളും പട്ടിണി കിടക്കുമ്പോഴും സമൂഹത്തിന്റെ പട്ടിണി മാറ്റാന്‍ ഇറങ്ങി തിരിച്ചവര്‍.......അവര്‍ മിക്കവാറും പേര്‍ വീടിനു കൊള്ളാത്തവരായിരുന്നു......പക്ഷെ വീടും നോക്കിയിരുന്നവരല്ല നമുക്ക് സ്വാതന്ത്രം നേടി തന്നത്..........


നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും ഇതെല്ലാം പഴയ കഥകളല്ലേ..........ഇനി പുതിയ ചില കഥകള്‍ പറയാം....


പുതിയ കഥ ഇതാണ്.....

ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു അവന്‍ വളര്‍ന്നു വലുതായി... എന്ട്രന്‍സ് എഴുതി... എഞ്ചിനീയര്‍/ ഡോക്ടര്‍ ആയി ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ / മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലില്‍ ജോലി വാങ്ങി.......

ഇന്ന് അവനു എന്തിനോട് ഏതിനോടും പുച്ഛമാണ്......പിന്നെ മാളുകളിലും multiplexഉകളിലും സ്ഥിരവാസിയായി....കാര്‍ ഫ്ലാറ്റു ലോനുകളോട് യുദ്ധം ചെയ്തു.... free market/ free economy യുടെ എല്ലാ സുഖങ്ങളും ആസ്വദിച്ചു....തന്റെ കുടുംബത്തെപ്പറ്റി മാത്രം ചിന്തിച്ചു ജീവിക്കുന്നു...ഈ ലോകത്തിനെന്ത് സംഭവിച്ചാലും ഒരു IT യാന്ത്രികന് പ്രശ്നമല്ല (അതവനെ ബാധിക്കുന്ന recession പോലെ ഒന്ന് അല്ലെങ്കില്‍ ) ....അടുത്ത ഫ്ലാറ്റില്‍ ആരാണെന്നോ...അടുത്ത cubicle ആരുറെതാനെന്നോ അവനറിയില്ല.....ഭീകരാക്രമണങ്ങള്‍/ദുരന്തങ്ങള്‍/അധിനിവേശ യുദ്ധങ്ങള്‍ അവനു ലൈവ് ആയി കാണാനുള്ള Reality shows മാത്രം....പുറത്തു അവന്‍ധീരനാണ് ഓഫീസില്‍ എത്തിയാല്‍ തികച്ചും ഭീരുവുമാണ്.....അവന്‍ insecure ആണ്.....അവനു ഈറ്റവും ഇഷ്ടമല്ലാത്ത വാക്ക് CHANGE എന്നതാണ്.......


"അവന്‍ വീടിനു കൊള്ളുന്നവനാണ് ........വീടിനുമാത്രം കൊള്ളുന്നവന്‍........."

ഈ പഴയ കഥയും പുതിയ കഥയും പൂര്‍ണമായി ഉള്‍കൊള്ളാന്‍ ഇന്നത്തെ സാഹചര്യത്തില്‍ മാനവന് പറ്റുന്നില്ല ...അതുകൊണ്ട് മാനവന്റെ സ്വപ്നങ്ങളില്‍ ഒരു പുതിയ തലമുറയുണ്ട്...

" വീടിനും നാടിനും ഒരേപോലെ കൊള്ളാവുന്ന പുതുതലമുറ"

അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പുകള്‍.....ഈ പരിശ്രമത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളെ മാനവന്‍ അംഗീകരിക്കുന്നു.......


"പുത്തന്‍ ചിന്തകള്‍ വളരട്ടെ.. ആയിരം പൂവുകള്‍ വിരിയട്ടെ ".




NB:


പക്ഷെ മാനവന്റെ കുറിപ്പുകള്‍..മാനവന്റെ മാത്രം ചിന്തകളാണ്
(എന്ന് പൂര്‍ണമായി പറഞ്ഞാല്‍ അത് ശരിയാവില്ല...മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണ്,ചിന്തകളും !!)....
അതുകൊണ്ട് തന്നെ പ്രീയപ്പെട്ട വായനക്കാരാ...നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ചിലപ്പോള്‍ നല്‍കാന്‍ കഴിയില്ല....വായനക്കാരനെ അഭിരുചിക്കനുസ്സരിച്ചു നിറം മാറാന്‍ ഇത് പരസ്യാധിഷ്ടിതമല്ല....വിപണി നിയന്ത്രിതവുമല്ല......പിന്നെ ഗൂഗിള്‍ മുതലാളി എന്തെങ്കിലും ad ഇട്ടാല്‍ നിങ്ങള്‍ ക്ഷമിക്കുക...

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails