എന്റെ പൂച്ച,അവൻ എന്നൊടു പറഞ്ഞു.
“എനിക്കിഷ്ടം മണ്ണിൽ അലിഞ്ഞില്ലാതാകുന്നതാണെന്ന്”
ഞാൻ അവന്റെ ചെവിയിൽ തിരികേ മന്ത്രിച്ചു.
മണ്ടൻ പൂച്ചേ, പൂച്ചകൾക്ക് സ്വർഗ്ഗവും നരകവുമില്ല.
അവൻ മറുപടിയായ് പറഞ്ഞു, അതെ മനുഷ്യരെപ്പോലെ!!!
അപ്പോൾ എനിക്കും അവന്റെ മുഖമായി.
ആത്മാവിന് എന്റെ പൂച്ചയുടെ മുഖമാണ്.
ഞാൻ പറഞ്ഞു മരണം വിറങ്ങലിച്ചതാണ്, അത് പരമ ബോറാണ്.
പൂച്ച തർക്കിച്ചു , ആയിരിക്കാം പക്ഷെ എനിക്കത്
കാല്പനികമായ ഒരു കവിതയാണ് ,വാചാലമാണ്.
ഞാൻ അവന്റെ ചെവികൾക്കു പിന്നിൽ തഴുകി
അവൻ കുറുകിക്കൊണ്ട് എന്റെ കാലുകളെ വട്ടം ചുറ്റി.
പിന്നെ രഹസ്യമായി പൂച്ച ശബ്ദത്തിൽ പറഞ്ഞു.
നിന്റെ കഠാര എനിക്കു തരൂ, അല്ലെങ്കിൽ ഒരു തോക്ക്,
ഒന്നുമില്ലെങ്കിൽ ഒരു ചാക്കുകെട്ടിൽ എന്നെ നീ കൊക്കയിലെറിയൂ.
ഞാൻ അവന്റെ ആഗ്രഹം അറിഞ്ഞു, മരിക്കാനുള്ള അവന്റെ വിങ്ങൽ.
ഞാൻ അവന്റെ കണ്ണിൽ നോക്കി ചിരിച്ചു.
നിന്റെ മരണം എന്റേതു കൂടിയാണ്,
കാരണം ഞാൻ നീ തന്നെ ആണല്ലോ.
എന്റെ പൂച്ച വിഷാദം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി-കണ്ണു ചിമ്മി
അവനോട് ഞാൻ ചോദിച്ചു, നീ എന്തിനാണ് മരിക്കുന്നത്??
നിനക്ക് ജീവിച്ചു കൂടേ? എലിയെപ്പിടിക്കുന്ന ഒരു സാധാരണ പൂച്ചയായി?
അടുപ്പിന്നടുത്ത് ചൂട് കാഞ്ഞിരുന്നുകോണ്ട്, പാൽ കട്ടുകുടിച്ചുകൊണ്ട്.
പിന്നെ കുറുകി കാലിൽ വട്ടംചുറ്റി എന്നെ സ്നേഹിച്ചുകൊണ്ട്,
അല്ലേങ്കിൽ സ്നേഹം അഭിനയിച്ചുകൊണ്ടെങ്കിലും ,
ഒരു അസ്സൽ പൂച്ചയായി നിനക്കു ജീവിച്ചുകൂടെ?
കനപ്പിച്ച “മാവോ” വിളിയാൽ ഞാൻ അറിഞ്ഞു അവൻ ദേഷ്യത്തിലെന്ന്
പുലി നഖങ്ങൾ വിടർത്തി പുച്ഛത്തിൽ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
ഞാനോരു മടിയൻ പൂച്ചയാണ്.
ഓമനിച്ച് ഓമനിച്ച് നിങ്ങളെന്നെ ഒന്നിനും കൊള്ളാത്തവനാക്കി.
എലിയെപ്പിടിക്കാൻ ഞാൻ മറന്നിട്ടേറെ നാളായി.
എനിക്കാകെ അറിയുന്നത് നീ എന്നെ തലോടുമ്പോൾ കുറുകാനാണ്.
പക്ഷെ, എന്നെങ്കിലും നീ എന്റെ പൂച്ച സ്വത്വത്തെ അറിഞ്ഞിരുന്നുവോ.
അല്ല!! നീയും അതു തേടുകയായിരുന്നല്ലോ നിന്റെ ആത്മാവിനെ.
നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ നീ ഇല്ലാത്ത ഒന്നിനെ ആണ് തേടുന്നതെന്ന്.
നീ പോയ വഴികളിൽ ഞാനുമുണ്ടായിരുന്നല്ലോ, നിന്റെ മേശപ്പുറത്തെ പൂച്ചയായി.
നീ കണ്ടതും കാണാത്തതും എന്റെ കാഴ്ചയായിരുന്നല്ല്ലോ.
നീ അന്ധനായിരുന്ന രാത്രികളിൽ ഞാൻ നിന്റെ കണ്ണുകളായിരുന്നെന്നു നീ അറിയുന്നുണ്ടോ?
നീ അന്ധനായ ഈ പകലിലും ഞാൻ നിനക്കായി കാണണമല്ലോ
ആ പൂച്ചക്കണ്ണുകളിലേക്കു നോക്കി നോക്കി ഞാൻ ഈ പൂച്ചച്ചിന്തകൾ വായിച്ചു.
പിന്നെപ്പിന്നെ എനിക്കു തോന്നി ഞാൻ എന്നോട് സംസാരിക്കുന്നതാണോ,
വലതുകൈ ഉയർത്താനാഞ്ഞതും കയ്യിൽ ചുവന്ന മൂന്നു വരകൾ,
ചിന്തകൾ ചിന്തകൾ എല്ലാം മിഥ്യ! ഈ നഖപ്പാടുകൾ മാത്രം സത്യം.
ഒരു നീറ്റൽ, പിന്നെ എന്റെ മരണക്കുറുപ്പിൽ മഷിപരന്നു.
ഒട്ടി നിൽക്കുന്നു, മൂന്നു പൂച്ചരോമങ്ങൾ മാത്രം ആ പേജിൽ .
ഇത് മാനവനാണ്...പുതിയ പ്രഭാതത്തെ സ്വപ്നം കണ്ടിരുന്ന...ഇപ്പോഴും സ്വപ്നം കാണുന്ന വിശ്വമാനവന്‍.. ഞാന്‍ വിശ്വസിക്കുന്നു ശാസ്ത്രം തികച്ചും സാമൂഹ്യ മാറ്റത്തിന് വേണ്ടിയെന്ന്...ബൂലോഗം വെറും ചവറുകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രമല്ലെന്ന്...അര്‍ത്ഥവത്തായ ചിന്തകള്‍/സംവാദങ്ങള്‍ ഇല്ലാതാവുന്ന, പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന സമൂഹത്തിലാണ് അരാഷ്ട്രീയതയും വര്‍ഗ്ഗീയതയും ഉണരുന്നതെന്ന്...ഇത് ഒരു പൊതു ഇടമാണ്...കവിതക്കും-കഥകള്‍ക്കും-ശാസ്ത്രത്തിനും-സംവാദത്തിനും എന്തിനുമുള്ള പൊതു ഇടം...
Can`t Read ???
This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Tuesday, June 22, 2010
Tuesday, January 26, 2010
തിളങ്ങുന്ന ഇന്ത്യ... തിളങ്ങാത്ത ഇന്ത്യ.....
വീണ്ടും ഒരു റിപബ്ലിക് ദിനം, അറുപതുവര്‍ഷങ്ങള്‍ക്ക് ഇപ്പുറവും നമ്മുടെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി തന്നെ നിലനില്‍ക്കുന്നു.....തിളങ്ങുന്ന ഇന്ത്യയും ചേരികളിലെ ഇന്ത്യയും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞിട്ടുണ്ടോ ?? നേട്ടങ്ങള്‍ക്കപ്പുറവും മറ്റൊരു ഇന്ത്യ നമ്മെ പിന്തുടരുന്നു....മാനവന്‍ ഒരു കവിത കുറിക്കട്ടെ...വിമര്‍ശനങ്ങളും സംവാദവും പ്രതീക്ഷിക്കുന്നു.....
ചിതറിവീണൊരുതുള്ളി മഴയല്ല, നിറവാര്‍ന്ന
കണ്ണീരിനുറവയാമൊരുതുള്ളി ഉപ്പുതുള്ളി
നീറുന്ന നെഞ്ചില്‍ പതിച്ച തുള്ളി ,അത്
ഒരു ബാല്യസ്വപ്നം കൊഴിഞ്ഞ തുള്ളി
എന്തിനു നീ കരയുന്നു കുഞ്ഞേ
ആരും ഈ ഞാനുമവളോട് ചോദിച്ചില്ല
വിറപൂണ്ടകയ്യാല്‍ മുഖം തുടച്ച്
ചെളിയാര്‍ന്ന കവിളില്‍ നിന്നശ്രുമാറ്റി
നനവാര്‍ന്ന ശബ്ദത്തില്‍ ഭാരതത്തിന്‍ മകള്‍
പറയുന്നു "എനിക്ക് വിശക്കുന്നു"........
"എനിക്ക് വിശക്കുന്നു "........
തിളങ്ങുകയാണെന്റെ ഭാരതമിന്നു
തിളങ്ങുകയാണെന്റെ ഭാരതമിന്നു
തിളങ്ങുകയാണെന്റെ ഇന്ത്യയിന്നു
വന്‍ശക്തിയാകാനവള്‍ കുതിക്കുന്നു
വികസനത്തിന്‍ മന്ത്രം ആഞ്ഞടിക്കുന്നു
ആഗോളമാര്‍ക്കറ്റില്‍ ആയുധ ശാലയില്‍
അവള്‍ കുതിക്കുന്നു വികസിത ശക്തിയാകാന്‍
ആന്ധ്രയില്‍ കരിമ്പിന്പൂവിന്‍ നാട്ടില്‍
വയനാട്ടില്‍, ബീഹാറില്‍ ആയിരം ഗ്രാമങ്ങളില്‍
കുട്ടികള്‍ പറയുന്നു നമ്മെ നോക്കി
വന്‍ശക്തിയാകാനവള്‍ കുതിക്കുന്നു
വികസനത്തിന്‍ മന്ത്രം ആഞ്ഞടിക്കുന്നു
ആഗോളമാര്‍ക്കറ്റില്‍ ആയുധ ശാലയില്‍
അവള്‍ കുതിക്കുന്നു വികസിത ശക്തിയാകാന്‍
ആന്ധ്രയില്‍ കരിമ്പിന്പൂവിന്‍ നാട്ടില്‍
വയനാട്ടില്‍, ബീഹാറില്‍ ആയിരം ഗ്രാമങ്ങളില്‍
കുട്ടികള്‍ പറയുന്നു നമ്മെ നോക്കി
"എനിക്ക് വിശക്കുന്നു .. എനിക്ക് വിശക്കുന്നു"........
കരയുന്ന കുഞ്ഞേ , നീ ഇന്ത്യയുടെ പുത്രി
തെരുവിന്റെ സന്തതി, നാളെയുടെ ഭാരത സ്ത്രീ
നിനക്ക് മുലപ്പാല്‍ ഇന്ത്യയുടെ കണ്ണുനീര്‍
തെരുവുനായകള്‍ നിന്റെ കളിക്കൂട്ടുകാര്‍
വരുന്നിതാ സ്ത്രീയെ നിന്‍ മുന്നിലേക്ക്
ഒരു പച്ച ചിരിയുമായി; സമൂഹം
അവര്‍ പറയുന്നു നിന്നോട് ചിരിച്ചുകൊണ്ട്
നിന്നെ ഞങ്ങള്‍ വളര്‍ത്താം, വലുതാക്കാം
വെള്ളിത്തിരയില്‍ താരമാക്കി മാനത്ത് തൂക്കാം
തരംഗമാക്കാം, ലോക സുന്ദരിയാക്കാം
ക്യാറ്റ്വാക്ക് പഠിപ്പിക്കാം...
ക്യാറ്റ്വാക്ക് പഠിപ്പിക്കാം...
ആഗോളരെക്കൊണ്ട് സ്പോണ്സര്‍ ചെയ്യിക്കാം
ശാക്തീകരിക്കാം ഭാരതറാണിയാക്കാം..
കണ്ണിറുക്കി തുടരുന്നു സമൂഹം വീണ്ടും..
പകരമോന്നു മാത്രം "നിന്റെ മാനവും സ്ത്രീത്വവും"
"നിന്റെ മാനവും സ്ത്രീത്വവും"
കുഞ്ഞേ ഭയക്കേണ്ട നിന്നെ അവര്‍ക്ക് വേണ്ട....
നിന്നെ അവര്‍ക്ക് വേണ്ട....
തെരുവിലെ കുഞ്ഞിന്റെ സ്വപ്നങ്ങളില്‍
ഇരുളിന്റെ കാളിമ ഒന്ന്മാത്രം....
വളരു നീ കുഞ്ഞേ നരാധമാര്‍ക്കായ്
കടിച്ചു കീറുവാന്‍ രക്തം കുടിക്കുവാന്‍
ഒരു പക്ഷെ നാളെ കലാപ ഭൂവില്‍
മതഭ്രാന്തര്‍ നിന്റെ കഴുത്തറുത്തെക്കാം.
ശവക്കൂനയില്‍ നീയുമോരജ്ഞാതയായ്
യന്ത്രക്കൈകൊണ്ട് മണ്ണിലലിഞ്ഞു ചെര്‍ന്നെക്കാം
നാളെ നീയൊരു പത്രത്തിന്‍ താളില്‍
കരളുരുകുന്നൊരു കാഴ്ചയായെക്കാം
വാണിഭച്ചന്തകളില്‍ അറവുശാലയില്‍
നീയൊരു എടുക്കാച്ചരക്കായി എരിഞ്ഞുതീര്‍ന്നെക്കാം
വളരു നീ കുഞ്ഞേ തെരുവിന്റെയോരത്തു
മറ്റൊരു പെണ്കുഞ്ഞിനമ്മയാകാന്‍
അവളും നിന്നെപോലെ നായകളുമായി തെരുവില്‍
ഭക്ഷണം പങ്കുവക്കുമ്പോള്‍
അവളും നിന്നെപോലെ മറ്റൊരു നീയായി
നിന്റെ പാഴ്ജന്മത്തിലലിഞ്ഞു ചേരുമ്പോള്‍
സമൂഹം ചിരിക്കുന്നു വിളിച്ചുകൂവുന്നു
"തിളങ്ങുകയാണെന്റെ ഇന്ത്യയിന്നു"
"കത്തി ജ്വലിക്കുകയാണെന്റെ ഇന്ത്യയിന്നു"
Subscribe to:
Posts (Atom)