Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Tuesday, September 28, 2010

കരുണാകരക്കാലം-ആന്റണിക്കാലം-ചാണ്ടിക്കാലം-അക്കാലം ഇക്കാലം

ഓർമ്മയുണ്ടോ ദിവസം 3-5 മണിക്കൂർ പവർക്കട്ടുണ്ടായിരുന്ന കരുണാകരക്കാലം;


മുത്തങ്ങയിൽ ആദിവാസികൾക്കു വെടിയുണ്ട നൽകിയ-
മുത്തങ്ങ വെടിവയ്പ്പ്(കടപ്പാട്: ഷാജി പട്ടണം)
നമ്മളോടു മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ ആന്റണിക്കാലം; 


ട്രഷറികൾക്കുള്ളിൽ പട്ടി പെറ്റുകിടന്നിരുന്ന ചാണ്ടിക്കാലം.

Friday, September 24, 2010

കൌണ്ടർ പോയിന്റ് -വിവാദങ്ങൾക്കപ്പുറം




                വിവാദങ്ങൾക്കു പഞ്ഞമില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു ഭരണാധികാരി സംവാദത്തിനു തയാറാകുമെങ്കിൽ.....അത് നമുക്കു സ്വാഗതം ചെയ്യാം..കാരണം സംവാദങ്ങൾ വിവാദങ്ങളെപ്പോലെ അല്ല അത് ചോദ്യങ്ങൾ ഉയർത്തുക മാത്രമല്ല അതിനു മറുപടി നൽകാൻ കൂടിയുള്ള ബാധ്യത ഉയർത്തുന്നു..
                  ഇവിടെ ഡോ.തോമസ് ഐസക്ക് ഒരു പുതിയ വഴി തുറന്നിടുന്നു...ഭാവിയിലും ഉണ്ടാകുന്ന വിവാദങ്ങൾ പ്രൊഡക്ടീവ് ആയ സംവാദമാക്കുവാനായി.... 
കൌണ്ടർ പോയിന്റ് സൈറ്റിൽ എത്തുവാൻ ഇവിടെ ക്ലിക്കാം
അല്ലെങ്കിൽ www.counterpoint.in സന്ദർശിക്കാം.


-മന്ത്രിക്ക് മാനവന്റെ അഭിനന്ദനങ്ങൾ



Thursday, September 9, 2010

ലോട്ടറി വിവാദവും-സംവാ‍ദവും പിന്നെ കിണറ്റിൽ വീണ നായയും.......

                                                    മനോരമയിലെ കൂലിയെഴുത്തുകാർ പുതിയ മുതലാളിയോടുള്ള വിധേയത്വം കാട്ടുന്നത് കൂടുതൽ കൂടുതൽ ഇടതുപക്ഷ വിരുദ്ധമായിക്കൊണ്ടാണ്.....ഈ കാൽ നക്കൽ വിപ്ലവത്തിന്റെ ഏറ്റവും പുതിയ ജാര സന്തതിയാണ് ലോട്ടറി വിവാദം. ഒന്നും ഇല്ലായ്മയിൽ നിന്നും വളർത്തിക്കൊണ്ട് വരുന്ന ഈ വിവാദം മനോരമയുടെ പ്രൊഫഷണൽ മികവു(?!!) കൂടികാട്ടിത്തരുന്നുണ്ട്....സഭയും കുഞ്ഞാലിക്കുട്ടിയും ചാണ്ടിയും മാണിക്കുഞ്ഞും അധികാരത്തിലെത്തുന്ന ആ സുവർണ്ണകാലത്തിനു വേണ്ടി ഇത്രകണ്ട് പ്രവർത്തിക്കുന്ന മനോരമ-വീരഭൂമി ആദിയായവ ഇല്ലായിരുന്നേൽ ഈ കോൺഗ്രസ്സ് ഇന്നു കേരളത്തിൽ ഉണ്ടാവുമായിരുന്നോ....
വിമർശനം നല്ലതാണ്, അത് കൊല്ലാനുള്ളതല്ലെങ്കിൽ...കേരളത്തിൽ വീരഭൂമി മുതൽ ജന്മഭൂമി വരെ ദീപിക മുതൽ തേജസ് വരെ ഒരുമിക്കുമ്പോൾ റ്റാർഗ്ഗെറ്റ് ചെയ്യപ്പെടുന്നവർക്ക് മറുപടി പറയാൻ അവസരമില്ലാതാകുന്നു.
പൊതു സംവാദത്തിൽനിന്ന് ഒളിച്ചോടി മാളത്തിലിരിക്കുന്നവർ ഭീരുക്കളാണ് ... 
 
പട്ടി കിണറ്റിൽ വീണതു പോലും ലൈവായി കാട്ടുന്നവർ ഏതുചോദ്യത്തിനും മറുപടി പറയാൻ തയ്യാറായി ജനങ്ങൾക്കു മുന്നിൽ എത്തിയ ഐസക്കിനെ(9-9-2010) പൂർണ്ണമായും അവഗണിച്ചു.  ഇതാണ് യഥാർത്ഥ മീഡിയാ ഫാഷിസം.
 
 "സംവാദത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ എഴുതി അയച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി വിവാദ വിഷയത്തില്‍ വകുപ്പ് മന്ത്രി തന്നെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിയപ്പോള്‍ അത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ പുതു ചരിത്രമായി. പലപ്പോഴും കൈയ്യടിയോടെയാണ് സദസ് മന്ത്രിയുടെ മറുപടിയെ എതിരേറ്റത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി താനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ആസ്പദമാക്കി ജനകീയ സംവാദത്തിന് തയ്യാറായത്.

സാമൂഹ്യ നീരീക്ഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന പാനലാണ് സംവാദം നിയന്ത്രിച്ചത്.പ്രമുഖ അഭിഭാഷകന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം അശോകന്‍, എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, കലാകൌമുദി റീജിയണല്‍ എഡിറ്റര്‍ എ സജീവന്‍, ഏഷ്യനെറ്റ് അസോസിയേറ്റ് എഡിറ്റര്‍ എന്‍ കെ രവീന്ദ്രന്‍, മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ആര്‍ മധുശങ്കര്‍, ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോന്‍ഡന്റ് കെ പ്രേമനാഥ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഷിദ, തുടങ്ങിയവരായിരുന്നു പാനല്‍ അംഗങ്ങള്‍. പാനല്‍ അംഗങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ചു.

ചാനലുകള്‍ക്കു മുന്നില്‍ വാതോരാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിയെയും സര്‍ക്കാറിനെയും സിപിഐ എമ്മിനെയും പ്രതികൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് സംവാദം ചുട്ടമറുപടിയായി. ലോട്ടറി മാഫിയകളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കുന്ന വാദമുഖങ്ങള്‍ നിരത്തി മന്ത്രി സംവാദത്തിന് തയ്യാറായപ്പോള്‍ കാര്യമായ ചോദ്യങ്ങള്‍ ചോദിക്കാനാവാതെ മാധ്യമ പ്രവര്‍ത്തകര്‍ പോലും നിശബ്ദരായി. ലോട്ടറി വിഷയത്തില്‍ പരമ്പര എഴുതിയവരുംസംവാദത്തില്‍ പങ്കെടുക്കാതെ തടിതപ്പി. സംവാദത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാക്കളും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായി. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടിയൂരാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലും അടക്കമുള്ളവര്‍ തയ്യാറായത്. സംവാദമല്ല നടപടിയാണ് വേണ്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ പ്രതിനിധി പങ്കെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വി ഡി സതീശന്‍ എംഎല്‍എ പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കിയ സൂചന.
അവസാനഘട്ടത്തില്‍ സതീശനും കാലുമാറി."
വാർത്ത : ദേശാഭിമാനി
ദേശാഭിമാനി വാർത്ത അതിഭാവുകത്വം നിറഞ്ഞതായിരുന്നുവെന്നു കരുതിയാൽതന്നെ  ആ സംവാദ പാനൽ ഒന്നു ശ്രദ്ധിക്കൂ അത് നിഷ്പക്ഷമാണെന്നു കരുതാമല്ലോ.
 
എന്നിട്ടും എന്തേ യു ഡി എഫ് ഒളിച്ചോടി?
എന്നിട്ടും എന്തേ മീഡിയ വാർത്ത തമസ്ക്കരിച്ചു?
 
അവിടെയാണ് മീഡിയ അജണ്ടകൾ വരുന്നത്.......സഭയും കുഞ്ഞാലിക്കുട്ടിയും ചാണ്ടിയും മാണിസാറും അധികാരത്തിലെത്തുന്ന  സുവർണ്ണകാലം മനസ്സിൽ കാണുന്നുണ്ട് പലരും...........
ഒരു ബദൽ മാധ്യമ പ്രവർത്തനം അനിവാര്യമാകുന്നു ഈ കാലഘട്ടത്തിൽ.....

മാമ്മൻ മാത്യവിനോട് ഐസക്കിനു പറയാനുള്ളത്
ഡോ. തോമസ് ഐസക്

'ധര്‍മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വി കെ എന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാളമനോരമ. തമസ്കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവും പയറ്റുന്നതാണ് ലോട്ടറിവിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍. അന്യസംസ്ഥാന ലോട്ടറിമാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറുവര്‍ഷത്തോളമായി കേന്ദ്രത്തിനുമുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാളമനോരമ ലോട്ടറിപരമ്പര എഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മപ്പെടുത്തലുകള്‍ ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചുനോക്കാനും കോയമ്പത്തൂര്‍- സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം മനോരമ അച്ചടിച്ചുവച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിച്ച കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷിസംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടെന്ന വസ്തുതയും മനോരമ തമസ്കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനുമുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന് അച്ചടിക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തും മനോരമയ്ക്കുണ്ടായില്ല. ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ "ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വി എസ്, പാര്‍ട്ടി പിന്തുണച്ചില്ല, വി എസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ നാലിലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍നിന്ന് 25 ലക്ഷമായും ബമ്പറിന് 17 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐ എം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോതവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റേറ്റ്മെന്റ് വേണമെന്നും നാലാംവകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കണമെന്നുമൊക്കെയുള്ള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്. നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പുകൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുള്ള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയല്‍ വന്നയുടനെതന്നെ ഇത് അംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രിവഴിതന്നെ അയക്കുകയും ചെയ്തു. ഈ നിര്‍ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാംവകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നതുതന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല. ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരളകൌമുദി കുടുംബത്തിലെ ഫ്ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നിന് പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ളാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്. "വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ലോട്ടറിക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. "സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്സില്‍ വിശദീകരണവും. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്ത് മുഖ്യമന്ത്രിതന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കമുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്. തങ്ങളുടെ വാര്‍ത്താവിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറിനിയമത്തെക്കുറിച്ച് സാമാന്യവിവരമുള്ളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശമുണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യംചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം. ഈ ഓര്‍ഡിനന്‍സ് വിവാദതിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുള്ള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടിക്രമം പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടിവരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്. പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കള്ളങ്ങള്‍ സൃഷ്ടിച്ച് ലാവ്ലിന്‍ കേസില്‍ പരമ്പര എഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുള്ള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുള്ളൂ, മടങ്ങിവരാനാകാത്തവിധം, അധഃപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണുപോയിരിക്കുന്നു. (ലോട്ടറിവിവാദം- മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍നിന്ന്)

Sunday, September 5, 2010

വീരഭൂമിയും മ‌‌‌നോരമയും മറ്റ് മാലാഖമാരും....

വീരന് കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ  മാധ്യമശ്രേഷ്ഠ അവാർഡ് ലഭിച്ചു.....
ഒരു പക്ഷെ ഒരുകാലത്ത് അന്തസ്സുറ്റ പത്രമായിരുന്ന മാതൃഭൂമിയെ വെറും വീരഭൂമിയാക്കിയതിനാവാം ഈ അവാർഡ്......പണ്ടൊക്കെ മാതൃഭൂമി പറഞ്ഞാൽ അതിൽ എന്തോ സത്യം കാണും എന്ന് കുറേപ്പേർ എങ്കിലും കരുതുമായിരുന്നു..ക്രൈം വാരികയുമായുള്ള ചങ്ങാത്തത്തിൽ എത്തിനിൽക്കുന്നു അവരുടെ ധാർമ്മിക അധപതനം...വിലകുറഞ്ഞ രാഷ്ട്രീയക്കാർ വ്യവസായിയായാൽ അതിലുപരി ഒരു പത്രമുടമയായാൽ എന്തു സംഭവിക്കുമോ അതേ ഇവിടേയും സംഭവിച്ചുള്ളൂ......

കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ (കെ3എ) മാധ്യമ ശ്രേഷ്ഠപുരസ്‌കാരം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് സമ്മാനിച്ചു.
ശനിയാഴ്ച മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ3എ പ്രസിഡന്റ് പി.ടി. എബ്രഹാമാണ് പുരസ്‌കാരം നല്‍കിയത്.വീരേന്ദ്രകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ വരവോടെ പത്രമാധ്യമങ്ങളും മാറി. എല്ലാ രംഗങ്ങളിലും പ്രൊഫഷണലിസം കാണാം. പരമ്പരാഗത സമീപനങ്ങള്‍ മാറി. വാര്‍ത്ത ശേഖരിക്കുമ്പോഴുണ്ടാകുന്ന മനുഷ്യബന്ധങ്ങള്‍, അതിന് ശേഷമുള്ള മാനുഷിക, സാമൂഹിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം വ്യത്യാസം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണലിസത്തിന് ഉദാഹരണം ആണു താഴെക്കാണുന്ന ചിത്രം.

Friday, July 2, 2010

ആരവിടെ, മാധ്യമങ്ങളെ കുറ്റം പറയുന്നവരെ തൂക്കിക്കൊല്ലട്ടെ...!!


എന്തു ബഹളമായിരുന്നു....ന്യൂസ് അവർ, കൌണ്ടർ പോയിന്റ്,മർഡോക്ക്,എസ് കത്തി, കാരി സതീഷ്,ഓം പ്രകാശ്,പോൾ വധം,മനോരമ,മാതൃഭൂമി,മ,മ,മ .............ആ വിവാദ ഉത്സവ നാളുകളിലെ പത്രങ്ങളുണ്ടോ ആരുടെയെങ്കിലും കൈയ്യിൽ....ഒന്നെടുത്തു നോക്കിയേ.....ചുമ്മാ ഒന്ന് നോക്കിയേ....
ഇതാ ഒരു  പഴയ മാതൃഭൂമി തലക്കെട്ട് : പോള്‍ വധം: സര്‍ക്കാരിന് മുഖം നഷ്ടമാകുന്നു


“തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസ് സംബന്ധിച്ച അന്വേഷണചുമതല സംസ്ഥാന പോലീസില്‍ നിന്നും മാറ്റി കേരള ഹൈക്കോടതി സി.ബി.ഐ.യെ ഏല്പിച്ചതോടെ മുഖം നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്.

അടുത്തകാലത്ത് ഏറ്റവുമധികം ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിച്ച കൊലപാതക കേസാണിത്. കേരളത്തിലെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നിലെ അംഗമായിരുന്നു പോള്‍ എം. ജോര്‍ജ് എന്നത് മാത്രമല്ല ഇതിന്റെ പ്രാധാന്യം. കൊലപാതകത്തിന് പിന്നിലെ ദുരൂഹതയും പോലീസിന്റെ വീഴ്ചകളും എല്ലാം ചേര്‍ന്ന് മറ്റ് കൊലക്കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസ് മാസങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമശ്രദ്ധയിലും പൊതുജന നിരീക്ഷണത്തിലും നിലനില്‍ക്കുകയാണ്.

കേസന്വേഷണ ചുമതല ഹൈക്കോടതി സി.ബി.ഐ.യ്ക്ക് കൈമാറുന്നത് കേരള പോലീസിന്റെ അന്വേഷണം നീതിപൂര്‍വകമായിരുന്നില്ലെന്ന ആരോപണത്തിനുള്ള സാധൂകരണമായി മാറുന്നുവെന്നതാണ് സര്‍ക്കാരിനെ അലട്ടുന്നത്. “
Mathrubhumi   
ഈ ദുരൂഹത,ദുരൂഹത എന്ന സാധനം ആർക്കും എന്തിനെപ്പറ്റിയും പറയാം.....ഇവിടെ എന്താണ് ദുരൂഹതക്കു കാരണമായത്....എസ് കത്തി...അല്ലേ.......പ്രതികൾ രക്ഷ്പെടാതിരിക്കാൻ,കേസിന് ഉറപ്പുണ്ടാവാൻ  പോലീസുണ്ടാക്കിയ ഈ തെളിവൊഴിച്ചാൽ ബാക്കി എല്ലാം ശുഭം സുന്ദരം..... 

ഈയിടെ Buzz ൽ കണ്ട ചില കമന്റുകൾ താഴെകൊടുക്കുന്നു...ബദൽ മാധ്യമ പ്രവർത്തനം തന്നെ...(ലേഖകൻ:സൂരജ് രാജൻ)
 “എന്തായിരുന്നു പത്രശിങ്കങ്ങളേ കഴിഞ്ഞ സെപ്തംബറില്‍ നിങ്ങളുടെ വൈക്ലബ്യങ്ങൾ..?
പൊലീസ് കള്ളം പറയുന്നു, ഓം‌പ്രകാശിനെ ഊരിക്കൊടുക്കുന്നു, കാരിസതീശന്‍ പഴയ ഡിഫിക്കാരന്‍... പൊലീസ് "യഥാര്‍ത്ഥ"പ്രതികളെ രക്ഷപ്പെടുത്താനാണ് കേസന്വേഷിക്കുന്നത്... അന്നത്തെ പുകിലെല്ലാം വായിച്ചുകഴിഞ്ഞപ്പം ഞാന്‍ വിചാരിച്ചത് എവിടെയോ കരിസ്മാറ്റിക് ധ്യാനം കൂടിയിട്ട് അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ച് തിരികെ പോകുകയായിരുന്ന പോള്‍ ജോര്‍ജിനെ ദുബായില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ ബിനീഷ് കോടിയേരി ഓം‌പ്രകാശിന്റെ കൈയ്യില്‍ നിന്ന് ഒരു കത്തി വാങ്ങി കുത്തിക്കൊന്നെന്നും അതുകഴിഞ്ഞ് പുത്തന്‍ പാലം രാജേഷ് എന്നൊരുത്തന്‍ ഇരുന്ന് ജോര്‍ജിനെ വേവിച്ചു തിന്നു എന്നോ മറ്റോ ആയിരുന്നു !
ഇപ്പ ദേ കിടക്കുന്നു http://bit.ly/9LuPRF
"...സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെതെയാണ് സിബിഐയും പോള്‍ ജോര്‍ജ് വധക്കേസിലെ കുറ്റപത്രം തയാറായിക്കിയിരിക്കുന്നത്. ആകെ 28 പ്രതികളുണ്ടെന്നാണ് സൂചന. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ജയചന്ദ്രനാണ് ഒന്നാം പ്രതിയും പോള്‍ ജോര്‍ജിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാംപ്രതിയുമാണ്. ചങ്ങനാശേരിക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവരും കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനും ഒളിവില്‍പ്പാര്‍ക്കുന്നതിനും സഹായം ചെയ്തുവരുമാണ് മറ്റുപ്രതികള്‍
ഗുണ്ടാത്തലവന്‍മാരായ ഒാംപ്രകാശും പുത്തന്‍പാലം രാജേഷും സാക്ഷിപ്പട്ടികയിലാണെന്നാണ് വിവരം. കൊലപാതകത്തിലോ ഗൂഡാലോചനയിലോ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പോള്‍ ജോര്‍ജിന്റെ കൊലപാതകത്തിന് ശാരീരികമോ മാനസികമോ ആയ തയാറെടുത്ത് ഉണ്ടായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൃത്യം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. നെടുമുടി പൊങ്ങയില്‍ ഉണ്ടായ വാഹനാപകടവും തുടര്‍ന്നുളള വാക്കേറ്റവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സമര്‍ത്ഥിക്കുന്നുണ്ട്...."
പൊലീസിന്റെ കുറ്റപത്രത്തില്‍ 24-ആം പ്രതിയോ മറ്റോ ആയിരുന്നു ഓം‌പ്രകാശ്, അതിന്റപ്രത്തെങ്ങാണ്ട് പുത്തന്‍ പാലം രാജേഷുമുണ്ടായിരുന്നു. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവരു പ്രതികള്‍ പോലുമല്ലാതായത്രെ. കേസ് ബലപ്പിക്കാന്‍ പൊലീസ് place ചെയ്ത തെളിവു കത്തിമാത്രമാണ് ആകെ മാറിയത്...“
  
ഇന്നത്തെ മനോരമ തലക്കെട്ട് ഇവിടെ ക്ലിക്കി വായിക്കുക



അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...ഇത്ര നാളും ഈ പത്രം ഒക്കെ വായിച്ച് ചാനൽ ചർച്ചകൾ കണ്ട് വിശ്വസിച്ച മാനവൻ ആരായി!!!!!!!! ശശിയായി(സോറി ശശി, ശശി എന്ന് പേരുള്ള ഒരു ചങ്ങാതി എനിക്കുണ്ട്).....അതായത് സോമനായി എന്നർത്ഥം......മാനവനെപ്പോലെ സോമനായ മലയാളികൾക്ക്‌ നമോവാകം...നമുക്ക് ഇപ്പോൾ പനിക്കഥകൾ ആഘോഷിക്കാം......ഈ പഴയ കഥയൊക്കെ ആരോർക്കാൻ........തിരഞ്ഞെടുപ്പ് വരാറായില്ലേ...ന്യുസ് റൂമുകൾക്കു പിന്നിൽ പുതിയ കഥകൾ ചൂടാക്കുന്നുണ്ടാകും...കാത്തിരിക്കാം....
(Picture Courtesy: zarkodrincic)

Saturday, February 20, 2010

വിഷം വിറ്റുതിന്നുന്നവര്‍



ഇതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ??? എന്തിനാണെന്നും?

സംഭവം കുറച്ചു വീര്യം കൂടിയതാ.. അറ്റകൈ പ്രയോഗമാണ്...ബൂലോഗത്തിലും  പരലോകത്തിലും ഉള്ള ബ്ലോഗ്ഗര്‍ ശത്രുക്കളുടെ കരിങ്കണ്ണ് തടയാന്‍ "മാനവന്‍" പ്രത്യേകം ഓര്‍ഡര്‍ ചെയ്തു
വരുത്തിയതാണ്....

സാധനത്തിന്‍റെ പേര് : നാസര്‍ സുരക്ഷ
വില കേവലം:  2499 Rs മാത്രം....(കൂടാതെ 1000 രൂപ വിലയുള്ള ഹനുമാന്‍ കുഞ്ചി FREEE  സ്ഥിരമായി ധരിച്ചാല്‍ അഭീഷ്ട കാര്യ സിദ്ധി നിശ്ചയം )
സംഗതി മുത്തുമാല പോലെ തോന്നുമെങ്കിലും ഈ ബ്രഹ്മാണ്ടത്തിന്‍റെ  മൊത്തം ശക്തിയും ഇതിലുണ്ട്.....എങ്ങനെ എന്നോ??? (വിശ്വാസത്തെ തൊട്ടു കളിക്കല്ലേ കളി മാറുമേ.....)
നിങ്ങള്ക്ക് പ്രണയ പരാജയമുണ്ടോ?
തൊഴില്‍/ ദാമ്പത്യ പ്രശ്നങ്ങളുണ്ടോ ??
അസൂയക്കാരായ അയല്‍ക്കാര്‍ കണ്ണ് വയ്ക്കുന്നുണ്ടോ???
എങ്കില്‍   ഈ product  നിങ്ങള്ക്ക് വേണ്ടിയാണ്
യുക്തി വാദികള്‍ ഇവിടെ ക്ലിക്കുക 

"Nazar Suraksha Kavach is the best & easiest way to protect you & your loved one’s from evil eye. attach this evil eye bead to everything you wished to protect from evil eyes. From the new-born babies to their horses or even to the doors of their homes.The blue evil eye beads might be looking as if trying to say,"Don't bo ther... Everything is all right..."

Evil eye bracelet & pendent will keep you away from negative energies & will create an aura of positive energy. The wearer will get name ,fame & all material comforts.
The Evil eye amulet can be used for hanging on the entrance for Inflow of Positive Energy and Protection From Evil Eye.It is a sign of protection and purity which protects your home, Office or car."
ഇത്തരം തട്ടിപ്പ് നടത്തുന്നവരോട് മാനവന് ഒന്നും  പറയാനില്ല... അവര്‍ വിഷം ഉണ്ടാക്കുന്നവരാണ്... പണത്തിനു വേണ്ടി...മയക്കു മരുന്ന്  നിര്‍മ്മിക്കുന്നവരെപ്പോലെ മാത്രം....അവര്‍ക്ക് സമൂഹത്തോട് പ്രത്യേകം സ്നേഹം തോന്നേണ്ട കാര്യമില്ലല്ലോ....
                              എന്നാല്‍ ഒരു കാലത്ത് വെളിച്ചം നിറഞ്ഞിരുന്ന നമ്മുടെ  മനസ്സുകളില്‍ അന്ധവിശ്വാസത്തിന്‍റെ ഇരുട്ട് നിറയുന്നത് കാണുമ്പോള്‍...  മാനവന് വളരെ ദുഖവും പിന്നെ നിസ്സഹായതയുമുണ്ട്...എന്ത് ചെയ്യാനോക്കും  നമുക്ക്???   അറിയില്ല  ...
നമ്മുടെ ചാനലുകള്‍- വിഷം വിറ്റു തിന്നുന്നവര്‍ 
                                   
                              എന്നാല്‍ സ്വല്പമെങ്കിലും ജനങ്ങളോട് ബാധ്യതയുള്ള ഒരു കൂട്ടരുണ്ട്....കടമ മറന്നു വിഷം വില്‍ക്കുന്നവര്‍..നമ്മുടെ  പൊതു മാധ്യമങ്ങള്‍....ജനങ്ങളോടുള്ള ബാധ്യതയെക്കാള്‍ കമ്പോളത്തില്‍ ചിലവാകുന്നത് മാത്രം വില്‍ക്കുന്ന വിവാദ വ്യവസായികള്‍ ആണ് മാധ്യമങ്ങള്‍ എന്ന് മാനവന് അറിയാതെ അല്ല... 
പണ്ട് പണ്ട് മാനവനും ഒരു പത്രപ്രവര്‍ത്തകന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നു..എന്നാല്‍ ഇന്ന് മീഡിയ തൊഴിലാളി എന്നത് ലൈംഗിക തൊഴിലാളി എന്നതിനേക്കാള്‍ മോശപ്പെട്ട ഒരു വാക്കായി തീര്‍ന്നിരിക്കുന്നു നിര്‍ഭാഗ്യ വശാല്‍...നിങ്ങളും മനുഷ്യരാണെന്ന് നിങ്ങളുടെ മുതലാളിക്ക് അറിയില്ലെങ്കിലും എനിക്കറിയാം...
സ്വന്തം തൊഴിലാളിയോടു മാധ്യമങ്ങള്‍ക്കുള്ള  പ്രതിപത്തി കാണുവാന്‍ ഇവിടെ ഞെക്കുക...പത്രമുതലാളിയുടെ ചെരുപ്പ് നക്കുന്ന എന്‍റെ മാധ്യമ സുഹൃത്തുക്കള്‍ ജാഗ്രതൈ....നാളെ നിങ്ങളെയും അവര്‍ വ്യക്തി ഹത്യ ചെയ്തേക്കാം .......

                              മാധ്യമങ്ങള്‍  നാട് നന്നാക്കുമെന്നോ ശാസ്ത്രീയ ചിന്തയുള്ള തലമുറയെ വളര്തിയെടുക്കുമെന്നോ ഒന്നും മാനവന്‍ അത്യാഗ്രഹിച്ചിട്ടില്ല ഒരിക്കലും...
നമ്മുടെ ടെലിവിഷന്‍ രംഗത്തെ എണ്ണമറ്റ വൃത്തികെടുകളില്‍ ചിലത് ഇതാ.. 
ഭക്തി സീരിയലുകള്‍ -ഭക്തിയെ കൊന്നു തിന്നുകയല്ലാതെ അവ മറ്റൊന്നും ചെയ്യുന്നില്ല നല്ല കാര്യം   ...മാനവന്‍ ഭക്തനല്ലതതുകൊന്ടു അഭിപ്രായമില്ല...
വിശ്വസിച്ചാലും ഇല്ലെങ്കിലും- പോലെയുള്ള പരമ്പരകള്‍ 
ഏഷ്യാനെറ്റ്‌ പുറത്തു വിട്ട പ്രേതങ്ങളെ നാട്ടുകാര്‍ അവരുടെ സ്റ്റുഡിയോവില്‍  തിരിചെല്പിക്കുന്നത് കണ്ടു...നന്നായി :) 
കൈരളിയിലെ പണ്ടത്തെ അനാമിക ഓര്‍ക്കുന്നുണ്ടോ ??
ജീവന്‍ ടി വി - ഹിന്ദു മതത്തിലെ അനാചാരങ്ങളെ promote
ചെയ്യുന്നത് പരസ്യപ്പണത്തിന്‍റെ തിളക്കം കൊണ്ടാനെന്നവര്‍ക്ക് ന്യായീകരിക്കാം !!! പണത്തിലും വലുതല്ല ഒന്നും....
ആരും ഈ പണം വേണ്ടെന്നു പറയില്ല...കാരണം അവരുടെ തത്വ ശാസ്ത്രം പണതിന്റെതാണ്....അവര്‍ക്ക് ആദര്‍ശത്തി ന്‍റെ ചങ്ങലകളില്ല....
ആര്‍ക്കാണ് പിന്നെ ആ ചങ്ങലകള്‍ ഉണ്ടാവേണ്ടത്.....തീര്‍ച്ചയായും ദൂരദര്‍ശന്   ചങ്ങലകള്‍ വേണം......വിഷം വില്‍ക്കതിരിക്കാനുള്ള ചങ്ങലകള്‍...

പക്ഷെ വളരെ ദുഖം ഉണ്ട്....നമ്മുടെ വിപ്ലവ ചാനല്‍  കാണുമ്പോള്‍....
പരസ്യങ്ങള്‍ ആവശ്യമാണ്‌ ...നിലനില്പിന്.. അതിനായി അവര്‍ എന്തും എന്തും കാട്ടിക്കൊള്ളട്ടെ......പക്ഷെ ഇങ്ങനെ വിഷം നിറഞ്ഞ പരസ്യങ്ങള്‍...അത് നിങ്ങള്‍ ചരിത്രത്തോടും ശാസ്ത്ര ചിന്തയോടും...നാളത്തെ തലമുറയോടും ചെയ്യുന്ന വഞ്ചന ആണ്....
കൈരളി ദിവസവും രാവിലെ  നാസര്‍ സുരക്ഷയായും ഹനുമാന്‍ കുഞ്ചി ആയും വിഷം തൂക്കി വില്‍ക്കുന്നു....
ആര്‍ക്കും ഇത് ചെയ്യാം അത് വെറും കച്ചവട ബുദ്ധി മാത്രം.....പക്ഷെ നിങ്ങള്‍ ചെയ്യുമ്പോള്‍ അത് കൊടിയ നേരികെടാകുന്നു.....വെറും പന്നതരമാകുന്നു...
ഇത് ചെയ്തിട്ട് നിങ്ങള്‍ വേറെ എന്ത് ആദര്‍ശം പറഞ്ഞാലും അത് വിലയില്ലതതായി പോകുമല്ലോ....
കേരളത്തിലെ ഏറ്റവും വലിയ സെകുലര്‍ പാര്‍ട്ടി ആണ് CPI[M] അവരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ള കൈരളി-പീപ്പിള്‍-വി ചാനലുകള്‍ പുരോഗമന ചിന്ത പറത്തുന്നതായില്ലെങ്കില്‍ തന്നെയും മനസ്സുകളില്‍ പണാദിപത്യതിന്‍റെയും അന്ധ വിശ്വാസത്തിന്റെയും കൂരിരുട്ടു പരത്തുന്നതാവരുത്...
മാനവന്‍ ഇനിയും പ്രതീക്ഷ കൈവിടുന്നില്ല.....തെറ്റുകള്‍ തിരുത്തപ്പെടാനുള്ളതാണ്...... 

ഇന്നത്തെ ചിന്ത:

Albert Einstein 














Related Posts with Thumbnails