എന്റെ പൂച്ച,അവൻ എന്നൊടു പറഞ്ഞു.
“എനിക്കിഷ്ടം മണ്ണിൽ അലിഞ്ഞില്ലാതാകുന്നതാണെന്ന്”
ഞാൻ അവന്റെ ചെവിയിൽ തിരികേ മന്ത്രിച്ചു.
മണ്ടൻ പൂച്ചേ, പൂച്ചകൾക്ക് സ്വർഗ്ഗവും നരകവുമില്ല.
അവൻ മറുപടിയായ് പറഞ്ഞു, അതെ മനുഷ്യരെപ്പോലെ!!!
അപ്പോൾ എനിക്കും അവന്റെ മുഖമായി.
ആത്മാവിന് എന്റെ പൂച്ചയുടെ മുഖമാണ്.
ഞാൻ പറഞ്ഞു മരണം വിറങ്ങലിച്ചതാണ്, അത് പരമ ബോറാണ്.
പൂച്ച തർക്കിച്ചു , ആയിരിക്കാം പക്ഷെ എനിക്കത്
കാല്പനികമായ ഒരു കവിതയാണ് ,വാചാലമാണ്.
ഞാൻ അവന്റെ ചെവികൾക്കു പിന്നിൽ തഴുകി
അവൻ കുറുകിക്കൊണ്ട് എന്റെ കാലുകളെ വട്ടം ചുറ്റി.
പിന്നെ രഹസ്യമായി പൂച്ച ശബ്ദത്തിൽ പറഞ്ഞു.
നിന്റെ കഠാര എനിക്കു തരൂ, അല്ലെങ്കിൽ ഒരു തോക്ക്,
ഒന്നുമില്ലെങ്കിൽ ഒരു ചാക്കുകെട്ടിൽ എന്നെ നീ കൊക്കയിലെറിയൂ.
ഞാൻ അവന്റെ ആഗ്രഹം അറിഞ്ഞു, മരിക്കാനുള്ള അവന്റെ വിങ്ങൽ.
ഞാൻ അവന്റെ കണ്ണിൽ നോക്കി ചിരിച്ചു.
നിന്റെ മരണം എന്റേതു കൂടിയാണ്,
കാരണം ഞാൻ നീ തന്നെ ആണല്ലോ.
എന്റെ പൂച്ച വിഷാദം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി-കണ്ണു ചിമ്മി
അവനോട് ഞാൻ ചോദിച്ചു, നീ എന്തിനാണ് മരിക്കുന്നത്??
നിനക്ക് ജീവിച്ചു കൂടേ? എലിയെപ്പിടിക്കുന്ന ഒരു സാധാരണ പൂച്ചയായി?
അടുപ്പിന്നടുത്ത് ചൂട് കാഞ്ഞിരുന്നുകോണ്ട്, പാൽ കട്ടുകുടിച്ചുകൊണ്ട്.
പിന്നെ കുറുകി കാലിൽ വട്ടംചുറ്റി എന്നെ സ്നേഹിച്ചുകൊണ്ട്,
അല്ലേങ്കിൽ സ്നേഹം അഭിനയിച്ചുകൊണ്ടെങ്കിലും ,
ഒരു അസ്സൽ പൂച്ചയായി നിനക്കു ജീവിച്ചുകൂടെ?
കനപ്പിച്ച “മാവോ” വിളിയാൽ ഞാൻ അറിഞ്ഞു അവൻ ദേഷ്യത്തിലെന്ന്
പുലി നഖങ്ങൾ വിടർത്തി പുച്ഛത്തിൽ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
ഞാനോരു മടിയൻ പൂച്ചയാണ്.
ഓമനിച്ച് ഓമനിച്ച് നിങ്ങളെന്നെ ഒന്നിനും കൊള്ളാത്തവനാക്കി.
എലിയെപ്പിടിക്കാൻ ഞാൻ മറന്നിട്ടേറെ നാളായി.
എനിക്കാകെ അറിയുന്നത് നീ എന്നെ തലോടുമ്പോൾ കുറുകാനാണ്.
പക്ഷെ, എന്നെങ്കിലും നീ എന്റെ പൂച്ച സ്വത്വത്തെ അറിഞ്ഞിരുന്നുവോ.
അല്ല!! നീയും അതു തേടുകയായിരുന്നല്ലോ നിന്റെ ആത്മാവിനെ.
നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ നീ ഇല്ലാത്ത ഒന്നിനെ ആണ് തേടുന്നതെന്ന്.
നീ പോയ വഴികളിൽ ഞാനുമുണ്ടായിരുന്നല്ലോ, നിന്റെ മേശപ്പുറത്തെ പൂച്ചയായി.
നീ കണ്ടതും കാണാത്തതും എന്റെ കാഴ്ചയായിരുന്നല്ല്ലോ.
നീ അന്ധനായിരുന്ന രാത്രികളിൽ ഞാൻ നിന്റെ കണ്ണുകളായിരുന്നെന്നു നീ അറിയുന്നുണ്ടോ?
നീ അന്ധനായ ഈ പകലിലും ഞാൻ നിനക്കായി കാണണമല്ലോ
ആ പൂച്ചക്കണ്ണുകളിലേക്കു നോക്കി നോക്കി ഞാൻ ഈ പൂച്ചച്ചിന്തകൾ വായിച്ചു.
പിന്നെപ്പിന്നെ എനിക്കു തോന്നി ഞാൻ എന്നോട് സംസാരിക്കുന്നതാണോ,
വലതുകൈ ഉയർത്താനാഞ്ഞതും കയ്യിൽ ചുവന്ന മൂന്നു വരകൾ,
ചിന്തകൾ ചിന്തകൾ എല്ലാം മിഥ്യ! ഈ നഖപ്പാടുകൾ മാത്രം സത്യം.
ഒരു നീറ്റൽ, പിന്നെ എന്റെ മരണക്കുറുപ്പിൽ മഷിപരന്നു.
ഒട്ടി നിൽക്കുന്നു, മൂന്നു പൂച്ചരോമങ്ങൾ മാത്രം ആ പേജിൽ .
ഇത് മാനവനാണ്...പുതിയ പ്രഭാതത്തെ സ്വപ്നം കണ്ടിരുന്ന...ഇപ്പോഴും സ്വപ്നം കാണുന്ന വിശ്വമാനവന്‍.. ഞാന്‍ വിശ്വസിക്കുന്നു ശാസ്ത്രം തികച്ചും സാമൂഹ്യ മാറ്റത്തിന് വേണ്ടിയെന്ന്...ബൂലോഗം വെറും ചവറുകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രമല്ലെന്ന്...അര്‍ത്ഥവത്തായ ചിന്തകള്‍/സംവാദങ്ങള്‍ ഇല്ലാതാവുന്ന, പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന സമൂഹത്തിലാണ് അരാഷ്ട്രീയതയും വര്‍ഗ്ഗീയതയും ഉണരുന്നതെന്ന്...ഇത് ഒരു പൊതു ഇടമാണ്...കവിതക്കും-കഥകള്‍ക്കും-ശാസ്ത്രത്തിനും-സംവാദത്തിനും എന്തിനുമുള്ള പൊതു ഇടം...
Can`t Read ???
This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!
Tuesday, June 22, 2010
Sunday, May 9, 2010
മലയാളം വിക്കിപീഡിയയിലേക്കു സ്വാഗതം !!!
മലയാളം വിക്കിപീഡിയയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നു. തലമുറകളില്‍ നിന്നും നാം നേടിയ അറിവ് പകര്‍ന്നു നല്‍കാനുള്ളതാണ് എന്ന വിശ്വസിക്കുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. നാളെയുടെ ഈ വിജ്ഞാന ശേഖരത്തിലേക്ക് നിങ്ങളുടെ അറിവും പ്രയത്നവും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം വിക്കിപീഡിയ സന്ദര്‍ശിക്കുക. www.ml.wikipedia.org
പതിവ് ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും
http://www.mlwiki.in/mlwikicd/content/w iki-malayalamwiki_faq.pdf
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം വിക്കിപീഡിയ സന്ദര്‍ശിക്കുക. www.ml.wikipedia.org
പതിവ് ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും
http://www.mlwiki.in/mlwikicd/content/w
Wednesday, April 7, 2010
വിക്കി പ്രവര്‍ത്തക സംഗമം
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു. സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.
സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.
മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ താഴെ.
പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം
സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം, മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.
സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി
എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.
രജിസ്റ്ററേഷൻ: പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
ഇമെയിൽ വിലാസം: mlwikimeetup@gmail.com
മൊബൈൽ നമ്പറുകൾ:
മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07

- സുഗീഷ് സുബ്രഹ്മണ്യം: 9544447074
- രാജേഷ് ഒടയഞ്ചാൽ: 9947810020
- അനൂപ് പി.: (0) 9986028410
- രമേശ് എൻ.ജി.: (0) 9986509050
മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07
(അനൂപന്റെ ബ്ലൊഗില്‍ നിന്നും....)
Subscribe to:
Posts (Atom)