Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Tuesday, January 26, 2010

തിളങ്ങുന്ന ഇന്ത്യ... തിളങ്ങാത്ത ഇന്ത്യ.....

വീണ്ടും ഒരു  റിപബ്ലിക്  ദിനം,  അറുപതുവര്‍ഷങ്ങള്‍ക്ക് ഇപ്പുറവും നമ്മുടെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായി തന്നെ നിലനില്‍ക്കുന്നു.....തിളങ്ങുന്ന ഇന്ത്യയും ചേരികളിലെ ഇന്ത്യയും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞിട്ടുണ്ടോ ?? നേട്ടങ്ങള്‍ക്കപ്പുറവും  മറ്റൊരു ഇന്ത്യ നമ്മെ പിന്തുടരുന്നു....മാനവന്‍ ഒരു കവിത കുറിക്കട്ടെ...വിമര്‍ശനങ്ങളും  സംവാദവും പ്രതീക്ഷിക്കുന്നു.....

ചിതറിവീണൊരുതുള്ളി മഴയല്ല, നിറവാര്‍ന്ന
കണ്ണീരിനുറവയാമൊരുതുള്ളി   ഉപ്പുതുള്ളി
നീറുന്ന നെഞ്ചില്‍ പതിച്ച തുള്ളി ,അത് 
ഒരു ബാല്യസ്വപ്നം കൊഴിഞ്ഞ തുള്ളി 
           എന്തിനു നീ കരയുന്നു കുഞ്ഞേ 
           ആരും ഈ ഞാനുമവളോട് ചോദിച്ചില്ല 
           വിറപൂണ്ടകയ്യാല്‍ മുഖം തുടച്ച്
           ചെളിയാര്‍ന്ന കവിളില്‍ നിന്നശ്രുമാറ്റി
           നനവാര്‍ന്ന ശബ്ദത്തില്‍ ഭാരതത്തിന്‍ മകള്‍ 
           പറയുന്നു "എനിക്ക് വിശക്കുന്നു"........
           "എനിക്ക് വിശക്കുന്നു "........
തിളങ്ങുകയാണെന്റെ ഭാരതമിന്നു 
തിളങ്ങുകയാണെന്റെ ഇന്ത്യയിന്നു
വന്‍ശക്തിയാകാനവള്‍  കുതിക്കുന്നു 
വികസനത്തിന്‍ മന്ത്രം ആഞ്ഞടിക്കുന്നു 
ആഗോളമാര്‍ക്കറ്റില്‍ ആയുധ ശാലയില്‍ 
അവള്‍ കുതിക്കുന്നു വികസിത ശക്തിയാകാന്‍ 
           ആന്ധ്രയില്‍ കരിമ്പിന്പൂവിന്‍ നാട്ടില്‍ 
           വയനാട്ടില്‍, ബീഹാറില്‍ ആയിരം ഗ്രാമങ്ങളില്‍
           കുട്ടികള്‍ പറയുന്നു നമ്മെ നോക്കി 
           "എനിക്ക് വിശക്കുന്നു ..  എനിക്ക് വിശക്കുന്നു"........
                     
കരയുന്ന കുഞ്ഞേ , നീ ഇന്ത്യയുടെ പുത്രി 
തെരുവിന്റെ സന്തതി, നാളെയുടെ ഭാരത സ്ത്രീ 
നിനക്ക് മുലപ്പാല്‍ ഇന്ത്യയുടെ കണ്ണുനീര്‍ 
തെരുവുനായകള്‍ നിന്റെ കളിക്കൂട്ടുകാര്‍   
വരുന്നിതാ സ്ത്രീയെ നിന്‍ മുന്നിലേക്ക്‌
ഒരു പച്ച ചിരിയുമായി; സമൂഹം
അവര്‍  പറയുന്നു നിന്നോട് ചിരിച്ചുകൊണ്ട്
നിന്നെ ഞങ്ങള്‍ വളര്‍ത്താം, വലുതാക്കാം 
 വെള്ളിത്തിരയില്‍ താരമാക്കി മാനത്ത് തൂക്കാം
             തരംഗമാക്കാം, ലോക സുന്ദരിയാക്കാം 
             ക്യാറ്റ്വാക്ക് പഠിപ്പിക്കാം...
             ആഗോളരെക്കൊണ്ട് സ്പോണ്സര്‍ ചെയ്യിക്കാം        
             ശാക്തീകരിക്കാം ഭാരതറാണിയാക്കാം..
             കണ്ണിറുക്കി തുടരുന്നു സമൂഹം വീണ്ടും..
             പകരമോന്നു മാത്രം "നിന്റെ മാനവും സ്ത്രീത്വവും"
           "നിന്റെ മാനവും സ്ത്രീത്വവും"
കുഞ്ഞേ ഭയക്കേണ്ട നിന്നെ അവര്‍ക്ക് വേണ്ട....
നിന്നെ അവര്‍ക്ക് വേണ്ട....
തെരുവിലെ കുഞ്ഞിന്റെ സ്വപ്നങ്ങളില്‍ 
ഇരുളിന്റെ കാളിമ ഒന്ന്മാത്രം....
               വളരു നീ കുഞ്ഞേ നരാധമാര്‍ക്കായ്‌  
               കടിച്ചു കീറുവാന്‍ രക്തം കുടിക്കുവാന്‍ 
               ഒരു പക്ഷെ നാളെ കലാപ ഭൂവില്‍ 
               മതഭ്രാന്തര്‍ നിന്റെ കഴുത്തറുത്തെക്കാം.
               ശവക്കൂനയില്‍ നീയുമോരജ്ഞാതയായ് 
               യന്ത്രക്കൈ‌കൊണ്ട് മണ്ണിലലിഞ്ഞു  ചെര്‍ന്നെക്കാം
               നാളെ നീയൊരു പത്രത്തിന്‍ താളില്‍ 
               കരളുരുകുന്നൊരു കാഴ്ചയായെക്കാം 
               വാണിഭച്ചന്തകളില്‍ അറവുശാലയില്‍ 
               നീയൊരു എടുക്കാച്ചരക്കായി എരിഞ്ഞുതീര്‍ന്നെക്കാം 
വളരു നീ കുഞ്ഞേ തെരുവിന്റെയോരത്തു
മറ്റൊരു പെണ്കുഞ്ഞിനമ്മയാകാന്‍
അവളും നിന്നെപോലെ നായകളുമായി തെരുവില്‍
ഭക്ഷണം പങ്കുവക്കുമ്പോള്‍ 
അവളും നിന്നെപോലെ മറ്റൊരു നീയായി
നിന്റെ പാഴ്ജന്മത്തിലലിഞ്ഞു ചേരുമ്പോള്‍ 
സമൂഹം ചിരിക്കുന്നു വിളിച്ചുകൂവുന്നു 
"തിളങ്ങുകയാണെന്റെ ഇന്ത്യയിന്നു"
"കത്തി ജ്വലിക്കുകയാണെന്റെ ഇന്ത്യയിന്നു"   

2 comments:

  1. നിന്നെ ഞങ്ങള്‍ വളര്‍ത്താം, വലുതാക്കാം
    വെള്ളിത്തിരയില്‍ താരമാക്കി മാനത്ത് തൂക്കാം
    തരംഗമാക്കാം, ലോക സുന്ദരിയാക്കാം
    ക്യാറ്റ്വാക്ക് പഠിപ്പിക്കാം...

    മാനവൻ എന്നൊക്കെ പറയുമ്പോൾ കുറെ ജാഡ പേരു ആകില്ലെ....മാനവൻ ഇടതനാണല്ലെ???

    ReplyDelete
  2. @പൌരൻ: മനുഷ്യത്തം ഉണ്ടായാൽ ഇടതാവുമെങ്കിൽ...ഞാനും..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails