Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Sunday, September 5, 2010

വീരഭൂമിയും മ‌‌‌നോരമയും മറ്റ് മാലാഖമാരും....

വീരന് കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ  മാധ്യമശ്രേഷ്ഠ അവാർഡ് ലഭിച്ചു.....
ഒരു പക്ഷെ ഒരുകാലത്ത് അന്തസ്സുറ്റ പത്രമായിരുന്ന മാതൃഭൂമിയെ വെറും വീരഭൂമിയാക്കിയതിനാവാം ഈ അവാർഡ്......പണ്ടൊക്കെ മാതൃഭൂമി പറഞ്ഞാൽ അതിൽ എന്തോ സത്യം കാണും എന്ന് കുറേപ്പേർ എങ്കിലും കരുതുമായിരുന്നു..ക്രൈം വാരികയുമായുള്ള ചങ്ങാത്തത്തിൽ എത്തിനിൽക്കുന്നു അവരുടെ ധാർമ്മിക അധപതനം...വിലകുറഞ്ഞ രാഷ്ട്രീയക്കാർ വ്യവസായിയായാൽ അതിലുപരി ഒരു പത്രമുടമയായാൽ എന്തു സംഭവിക്കുമോ അതേ ഇവിടേയും സംഭവിച്ചുള്ളൂ......

കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്റെ (കെ3എ) മാധ്യമ ശ്രേഷ്ഠപുരസ്‌കാരം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് സമ്മാനിച്ചു.
ശനിയാഴ്ച മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ3എ പ്രസിഡന്റ് പി.ടി. എബ്രഹാമാണ് പുരസ്‌കാരം നല്‍കിയത്.വീരേന്ദ്രകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ വരവോടെ പത്രമാധ്യമങ്ങളും മാറി. എല്ലാ രംഗങ്ങളിലും പ്രൊഫഷണലിസം കാണാം. പരമ്പരാഗത സമീപനങ്ങള്‍ മാറി. വാര്‍ത്ത ശേഖരിക്കുമ്പോഴുണ്ടാകുന്ന മനുഷ്യബന്ധങ്ങള്‍, അതിന് ശേഷമുള്ള മാനുഷിക, സാമൂഹിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം വ്യത്യാസം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണലിസത്തിന് ഉദാഹരണം ആണു താഴെക്കാണുന്ന ചിത്രം.
                                                   വീരഭൂമിയും മനോരമയും  അടക്കമുള്ള മാധ്യമ മാലാഖമാർ ഇപ്പോൾ തോമസ് ഐസക്കിനു പിന്നാലെ ആണ്....കലങ്ങിയ ഈ വെള്ളം തെളിയുമ്പോൾ വീണ്ടും നാം അറിയും  ലോട്ടറി വിവാദം എന്നത് ഒരു ചൂതാട്ടമാണെന്നും പിന്നെ

4വർഷ്ത്തിൽ ഒരിക്കൽ പോലും ട്രഷറി പൂട്ടിയിട്ടിട്ടില്ലാത്ത, സാധാരണക്കാരന്റെ വയറ്റത്തടിക്കാതെ തന്നെ നികുതി വരുമാനം കുത്തനെ കൂട്ടിയ,മുടങ്ങിക്കിടന്ന ക്ഷേമ പെൻഷനുകളും മറ്റാനുകൂല്യങളും ക്രുത്യമായി നൽകുന്ന,മികച്ച ധനകാര്യ മാനേജ്മെന്റ് എന്താണെന്ന് ജനങ്ങൾക്കു കാട്ടിക്കൊടുത്ത ഭാവനാശാലിയായ  ഒരു ധനമന്ത്രിയെ റ്റാർജെറ്റ് ചെയ്താണെന്നും.
 മാധ്യമങ്ങൾ  വളരെയേറെ മുതൽമുടക്കിയ ഈ അപവാദ വ്യവസായത്തിൽ ഏറെ പ്രതിഫലം പ്രതീക്ഷിക്കുന്നുവെന്നും.

ഈ നാട്ടിൽ ഇനിയും വിവാദങ്ങൾ ആവശ്യമില്ല.... ഇരയോടൊപ്പം ഓടിയും വേട്ടക്കാരനൊപ്പം വെടിവച്ചും ജീവിക്കുന്ന മാധ്യമങ്ങൾക്ക് ഒരുപക്ഷെ സംവാദത്തിന്റെ ഭാഷ മനസ്സിലാവില്ല.

ധനമന്ത്രി ഇവിടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരുകയാണ് വീണ്ടും ഒരു തുറന്ന സംവാദത്തിനായി. ആരോപണമുന്നയിച്ചവർ ആദ്യമേ മാളങ്ങളിൽ ഒളിച്ചു കഴിഞ്ഞു.
സെപ്റ്റംബർ 9നു വേണ്ടി കാത്തിരിക്കാം.......!!!
ലാവലിൻ പോലെ, ഡച്ച് ചാര വിവാദം പോലെ,മുത്തൂറ്റ് പോൾ വിവാദം പോലെ നമ്മൾ ജനങ്ങളെ, ഒന്നുകൂടി മാധ്യമങ്ങൾ മണ്ടന്മാരാക്കാനാണെന്ന്.

നാം അറിയേണ്ടത് അവർ വിവാദമുണ്ടാക്കുന്നു ആരോപണങ്ങളുന്നയിക്കുന്നു പക്ഷെ വാർത്ത തെറ്റായിരുന്നുവെന്നു കണ്ടാൽ ഒരിക്കലും അവർ തിരുത്തിയിട്ടില്ല കാരണം വ്യക്തമായ അജണ്ടക്കു പുറത്താണ് വാർത്തകൾ ഉണ്ടാകുന്നത്. വെറുതെ ഉണ്ടാകുന്നതല്ല ഒരു വ്യക്തിഹത്യാ മാധ്യമ സിൻഡിക്കേറ്റ്* പോലെയുള്ള കൂട്ടായ ആക്രമണമാണ്.
തോമസ് ഐസക്കിനെ ഡച്ച് ചാരനെന്നു വിളിച്ചവരാണവർ..റിച്ചാർഡ് ഫ്രാങ്കി അമേരിക്കൻ ചാരനും!!!!
ജനകീയാസൂത്രണവും പുതിയ പാഠ്യ പദ്ധതിയും  അമേരിക്കൻ അജണ്ടയായിരുന്നെന്നാണവർ പറഞ്ഞത്.(?!!!)

നാം മനസ്സിലാക്കേണ്ടത് വിവാദങ്ങളിൽ നിന്നും മാധ്യമങ്ങൾ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നുണ്ട് എന്നതാണ്.

ലോട്ടറി വിവാദത്തിൽ മാന്യത അഭിനയിക്കുന്ന മനോരമയാണ് ഏറ്റ്വും കൂടുതൽ ലോട്ടറി പരസ്യം(ഏകദേശം 24 കോടി രൂപ) വാങ്ങിയിട്ടുള്ള മലയാള മാധ്യമം.


കേന്ദ്ര സർക്കാർ ഇതുവരെ നിരോധിച്ചിട്ടില്ലാത്ത  ഈ പരസ്യവും നറുക്കെടുപ്പും പത്രങ്ങൾക്കൊപ്പം കൈരളി എന്ന ചാനലും കാട്ടിയാൽ അതിനെ മാനവന് പരസ്യമായി മാത്രമേ കാണാനാവുന്നുള്ളൂ.
ധാർമ്മികത എന്ന പേരിൽ മനോരമ ഓഗസ്റ്റ് 21 നു പരസ്യം നൽകൽ അവസാനിപ്പിച്ചത്  ഓഗസ്റ്റ് 20 നുതന്നെ ലോട്ടറിക്കാർ അതു നിർത്തിയതുകൊണ്ടാണെന്നു മാധ്യമങ്ങൾ തെളിവടക്കം റിപ്പോർട്ട് ചെയ്യുന്നതും കൂട്ടി വായിച്ചാൽ. ആരുടെയോ ചാരിത്ര്യ പ്രസംഗം പോലെ തോന്നുന്നു മനോരമയുടെ വാദം. (ഈ കൈരളി ചാനലും മനോരമയും  അടക്കം എല്ലാ മാധ്യമങ്ങളും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജ ഏലസ്സുകൾ,ഹനുമാൻ കുഞ്ചി തുടങ്ങിയ വിഷങ്ങളുടെ പരസ്യവും ധാർമ്മികതയുടെ പേരിൽ കാട്ടാതെയിരിക്കുമോ)തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടേണ്ടത് മാധ്യമ ധർമ്മമാണ്. പക്ഷെ ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി കല്ലെറിയുന്നതാണ് പ്രശ്നം....ഇലക്ഷൻ വരുന്നു ആരോപണങ്ങൾ,വിവാദ- അപവാദ കഥകൾ മാധ്യമപ്പുരകളിൽ പാകമായി വരുന്നു....നമുക്കു കാത്തിരിക്കാം...എല്ലാ മാധ്യമശ്രേഷ്ഠർക്കും വണക്കം........


ചിത്രം കടപ്പാട്:ദേശാഭിമാനി
നന്ദി:ഷിജു

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails